മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ; ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്‌

ഐഐടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമയുടെ അമ്മയുടെ നിര്‍ണായകമൊഴി പുറത്ത്‌.മരണത്തിന് പിന്നില്‍ സുദര്‍ശനന്‍ പത്മനാഭനെന്ന അധ്യാപകനെന്ന് അമ്മ.  നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് ഫാത്തിമയുടെ കുടുംബം. കൂടുതല്‍ തെളിവുകള്‍ ഫാത്തിമയുടെ മൊബൈലിലുണ്ടെന്നും ഇനിയൊരു ഫാത്തിമയുണ്ടാകരുതെന്നും ഫാത്തിമയുടെ മാതാവ്.

ഫാത്തിമ ലത്തീഫിനെ അപായപ്പെടുത്തിയതെന്നും മാതാവ്. പ്രതികാരത്തിന് കാരണം ഇന്റണല്‍ മാര്‍ക്കിനെതിരെ അപ്പീല്‍ നല്‍കിയത് കൊണ്ടാണെന്നും മാതാവ്. വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ ഐഐടിയിലെ വിദ്യാര്‍ത്ഥികളും.ഈ മാസം 9 നാണ്് മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്.