ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ പേരിനർഹനായ അജയ് വി ജോണിനെ ആദരിച്ചു

കോഴിമുട്ടത്തോടിനുള്ളില്‍ മഹാത്മജിയുടെ ചിത്രം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ മൂവാറ്റുപുഴ നിര്‍മ്മല കോളേജ് വിദ്യാര്‍ത്ഥി പോത്താനിക്കാട് വെട്ടിക്കുഴിയില്‍ അജയ് വി. ജോണിനെ നന്മയുടെ പോത്താനിക്കാട് യൂണിറ്റ് ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഏബ്രഹാം അജയ് വി. ജോണിനെ പൊന്നാട അണിയിച്ചു. പ്രസിഡണ്ട് ടി.എ. കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രിയ എല്‍ദോസ്, ഗീത ശശികുമാര്‍, ലോറന്‍സ് ഏബ്രഹാം, പി.ആര്‍. നീലകണ്ഠന്‍, ദിലീപ് കുമാര്‍, ടൈഗ്രീസ് ആന്‍റണി, എല്‍ദോസ് കണ്ണാപറമ്പന്‍, ഷിജു ചാക്കോ, മാത്യു ജോണ്‍, കെ.കെ. സത്യന്‍, എല്‍ദോസ് പുത്തന്‍പുര, വിജയന്‍ മാക്കില്‍, സംഗീത സത്യന്‍, ഡോണിയ ഷാജി എന്നിവര്‍ പ്രസംഗിച്ചു.