ആഭ്യന്തര ഉത്പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കാന്‍ ഇന്ത്യയും ചൈനയും

China and India leaders shaking hands on a deal agreement

ആഭ്യന്തര ഉത്പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുളള വിവിധ വിഷയങ്ങളില്‍ ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തിയാതായി കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുമെന്നതിന്റെ സൂചനയായാണ് ഈ ചര്‍ച്ചയെ വിലയിരുത്തുന്നത്.

കഴിഞ്ഞ ആഴ്ച ബെയ്ജിംഗില്‍ വെച്ചാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ വാണിജ്യ സെക്രട്ടറി അനുപ് വാധവന്‍, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് ചൈന കസ്റ്റംസ് (ജിഎസിസി), വൈസ് മിനിസ്റ്റര്‍ ഷാംഗ് ജിന്‍ എന്നിവര്‍ പങ്കെടുത്തു.

ഇന്ത്യന്‍ പുകയില ചൈനയിലേക്ക് കയറ്റി അയക്കുന്നതിന് ധാരണയായിട്ടുണ്ട്. കൂടാതെ, മത്സ്യ എണ്ണ, മത്സ്യം, മത്സ്യ ഭക്ഷണം,ബസുമതി ഇതര അരി എന്നിവ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിനും ധാരണയായി.