ഇന്റര്‍ മിലാനെ സ്വന്തമാക്കാന്‍ ആലിബാബ ഗ്രൂപ്പ്

ഇറ്റലിയിലെ വമ്പന്‍മാരായ ഇന്റര്‍ മിലാനെ സ്വന്തമാക്കാന്‍ ആലിബാബ ഗ്രൂപ്പ് ഒരുങ്ങുന്നു. ആലിബാബ ചീഫും ചൈനയിലെ ഏറ്റവും വലിയ പണക്കാരന്മാരിലൊരാളുമായ ജാക്ക് മാ ഇന്റര്‍ മിലാനില്‍ താത്പര്യം പ്രകടിപ്പിച്ചു എന്നാണ് ഇറ്റലിയില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ററിന്റെ മുപ്പത്തിയൊന്നു ശതമാനം ഓഹരികള്‍ എറിക്ക് തോഹീറിന്റെ കയ്യിലാണ്.

ഇന്‍ഡോനേഷ്യന്‍ ബിസിനസ് മാണിത്‌ നിന്നും ജാക്ക് മാ ഇത് സ്വന്തമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറ്റി അന്‍പത് മില്യണ്‍ യൂറോ നല്‍കിയാകും തോഹീറിന്റെ ഷെയറുകള്‍ മാ സ്വന്തമാക്കുക. നിലവില്‍ ഭൂരിപക്ഷം ഷെയറുകള്‍ സണ്ണിങ് ഗ്രൂപ്പിന്റെ കയ്യിലാണ്. ജാക്ക് മായുടെ വരവോടുകൂടി ഇന്റര്‍ മിലന്‍റെ ഓണര്‍ഷിപ്പ് ഘടന മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.