മറ്റൊരു അന്തർദേശീയ സമ്മേളനത്തിനു വേദിയൊരുക്കി കോതമംഗലം എം.എ. കോളേജ്

കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ശാസ്ത്ര വിഭാഗങ്ങൾ ഒരുമിച്ച് ചേർന്ന് സയൻസ് ആൻഡ് ടെക്നോളജി ഓഫ് അഡ്വാൻസ്ഡ് മെറ്റീരിയൽസ് (സ്റ്റാം 20), ശാസ്ത്രവും സാങ്കേതികവിദ്യയും നവീകൃത പദാർത്ഥങ്ങളുടെ നിർമ്മാണത്തിൽ എന്ന വിഷയത്തിൽ 2020 ജനുവരി 14, 15, 16 ദിവസങ്ങളിൽ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു.

പരിസ്ഥിതി പ്രശ്നങ്ങൾ, കാലാവസ്ഥാ വ്യതിയാനം, നൂതന നിർമ്മാണ പ്രവർത്തനങ്ങൾ, ആരോഗ്യ സംരക്ഷണം, ജൈവ സാങ്കേതികവിദ്യ, വിവര വിനിമയ സാങ്കേതികവിദ്യ, സുസ്ഥിരവും പുതുക്കാവുന്നതുമായ ഊർജ്ജ സ്രോതസ്സുകൾ എന്നിങ്ങനെയുള്ള നിരവധി സാമൂഹിക വെല്ലുവിളികളിൽ വലിയ തോതിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന അന്തർ വൈജ്ഞാനിക പഠനമേഖല ആണ് മെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജി.

സാങ്കേതിക-വിവര വിനിമയ-നിർമ്മാണ മേഖലയിലുണ്ടായ വമ്പിച്ച പുരോഗതിയും സുസ്ഥിരമായ ഉല്പന്നങ്ങളുടെ വർദ്ധിച്ച ആവശ്യകതയും പുതിയ പദാർത്ഥങ്ങൾ ഉണ്ടായി വരേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു.

ആധുനിക ജീവിതത്തിൽ മെറ്റീരിയൽ സയൻസിനും സാങ്കേതികവിദ്യയ്ക്കുമുള്ള സ്വാധീനത്തെ തിരിച്ചറിയാൻ ഉള്ള ശ്രമമാണ് ഈ സമ്മേളനം. അന്താരാഷ്‌ട്ര തലത്തിൽ അക്കാദമിക – വ്യവസായരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച നിരവധി പ്രതിഭകളോട് സംവദിക്കാനുള്ള വേദിയായിരിക്കും ഈ സമ്മേളനം. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രശസ്തരായ പണ്ഡിതരും യുവ ഗവേഷകരും ഇവിടെ ഒരുമിച്ച് ചേരുന്നു.

മഹാത്മാഗാന്ധി സർവകലാശാലയുടെ ആദരണീയനായ വൈസ് ചാൻസലർ പ്രൊഫ. ഡോ. സാബു തോമസ് സമ്മേളന ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്. പ്രൊഫ. ഡോ. ജരുഗു നരസിംഹ മൂർത്തി, ഡയറക്ടർ, ഐ.ഐ.എസ്.ഇ.ആർ, തിരുവനന്തപുരം മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. പ്രൊഫ. ജർഗൻ പിയോൻടെക്, ലെബ്‌നിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോളിമർ റിസർച്ച്, ജർമ്മനി, പ്രൊഫ. ഡോ. ജാക്വസ് ഡെസ്ബ്രീസ്, യൂണിവേഴ്സിറ്റി ഓഫ് പൗ ആൻഡ് പേസ് അഡോർ (യു.പി.പി.എ), ഫ്രാൻസ്, പ്രൊഫ. ഡോ. എസ്. സമ്പത്ത്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബെംഗളൂരു, പ്രൊഫ. ഡോ. കുരുവിള ജോസഫ് , സീനിയർ പ്രൊഫ. ആൻഡ് ഡീൻ, ഐ.ഐ.എസ് .ടി, തിരുവനന്തപുരം, പ്രൊഫ. ഡോ. റോബർട്ടോ തെഗിൽ, പ്രൊഫ. ആൻഡ് ഹെഡ് ഓഫ് ലേസർ കെമിക്കൽ -ഫിസിക്കൽ ലബോറട്ടറി, യൂണിവേഴ്‌സിറ്റ ഡെല്ല ബസിലിക്കേറ്റ, ഇറ്റലി, ഡോ. മുരുകേശൻ, വടക്കേമഠം, ഡയറക്ടർ, സെന്റെർ ഫോർ ഒപ്റ്റിക്കൽ ആൻഡ് ലേസർ എഞ്ചിനീയറിംഗ് (കോലി), നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, സിംഗപ്പൂർ, പ്രൊഫ. ഡോ. ഷിക്കി യാഗായ് , ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ പ്രോമിനന്റെ് റിസർച്ച് , ചിബ യൂണിവേഴ്സിറ്റി , ജപ്പാൻ , പ്രൊഫ . ഡോ. ജൂസാസ് വിദാസ് ഗ്രാസുലേവിസിയസ്, കൗനാസ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, ലിത്വാനിയ, പ്രൊഫ. ഡോ. എലിസബേറ്റ റാണുകി, യൂണിവേഴ്സിറ്റി ഓഫ് മിലാൻ, ഇറ്റലി, പ്രൊഫ. ഡോ. പൗലോ ഫെറുറ്റി, യൂണിവേഴ്സിറ്റി ഓഫ് മിലാൻ, ഇറ്റലി , ഡോ. ബുദോള വിശ്വനാഥ്, പ്രൊഫസർ , ഗച്ചോൻ യൂണിവേഴ്സിറ്റി, റിപ്പബ്ലിക്ക് ഓഫ് കൊറിയ, ഡോ. നോർമ ഏലിയാസ്, അസ്സോ. പ്രൊഫ., യൂണിവേഴ്സിറ്റി ടെക്നോളജി, മലേഷ്യ, ഡോ. എ. അജയഘോഷ്, ഡയറക്ടർ, സി.എസ്.ഐ.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റെർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം, പ്രൊഫ. ഡോ. ചന്ദ്രഭാസ് നാരായണ, പ്രൊഫ. ആൻഡ് ഡീൻ, ജവഹർലാൽ നെഹ്‌റു സെന്റെർ ഫോർ അഡ്വാൻസ്ഡ് സയന്റെിഫിക് റിസർച്ച്, ബെംഗളൂരു, ഡോ. റിജു. സി. ഐസക്, അസ്സോ. പ്രൊഫ., കുസാറ്റ് , ഡോ . റോയ് ജോസഫ്, സയന്റെിസ്റ്റ് ജി, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം, ഡോ. ശ്രീകുമാർ കുരുങ്ങോട്ട്, പ്രിൻസിപ്പൽ സയന്റെിസ്റ്റ് നാഷണൽ കെമിക്കൽ ലബോറട്ടറി, പൂനെ, ഡോ . എസ്. സുഗുണൻ, എമറിറ്റസ് പ്രൊഫസർ, കുസാറ്റ്, പ്രൊഫ. ഡോ. എം.ആർ. അനന്തരാമൻ, യൂ. ജി. സി. ബി.എസ്.ആർ ഫാക്കൽറ്റി ഫെലോ, കുസാറ്റ്, പ്രൊഫ. ഡോ. റെജി ഫിലിപ്, രാമൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ബെംഗളൂരു, തുടങ്ങിയവർ മൂന്നു ദിവസങ്ങളിലായി ശാസ്ത്ര പ്രബന്ധം അവതരിപ്പിക്കുന്നതാണ്.

ഇരുപതോളം വിദേശ പ്രതിനിധികളും ഇന്ത്യയിലെ 120 സ്ഥാപനങ്ങളിൽ നിന്നായി ഇരുന്നൂറിൽ അധികം പേരും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നു. പതിനെട്ട് പ്ലീനറി ലക്‌ചേഴ്‌സ് 3 മുഖ്യ പ്രഭാഷണങ്ങൾ 12 ടെക്‌നിക്കൽ സെഷനുകൾ എന്നിവ മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 150 ശാസ്ത്ര പ്രബന്ധങ്ങൾ 5 വിഷയ മേഖലകളിലായി ക്രമീകരിച്ചാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഈ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളിൽ തെരെഞ്ഞെടുത്ത 50 പ്രബന്ധങ്ങൾ നെതർലാൻഡ്‌സ് എൽസ് വെയറിന്റെ മെറ്റീരിയൽ ടുഡേ പ്രൊസീഡിങ്‌സും, 75 പ്രബന്ധങ്ങൾ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സും പ്രത്യേക വാല്യമായി പ്രസിദ്ധീകരിക്കുന്നു. ഐ.എസ്.ബി. നമ്പറോടുകൂടിയുള്ള പ്രബന്ധ സംഗ്രഹം കോൺഫറൻസിൽ പ്രസിദ്ധീകരിക്കുന്നതാണ്. യു.കെ.യിലെ ദി റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി തിരഞ്ഞെടുക്കുന്ന 6 പ്രബന്ധങ്ങൾക്കു സമ്മാനം നൽകുന്നതാണ്. ശാസ്ത്ര വ്യവഹാരങ്ങളിൽ സജീവമായി ഇടപെടുന്ന നൂതന വിവരങ്ങളും ഗവേഷണ കണ്ടെത്തലുകളും അവതരിപ്പിക്കാനുള്ള വേദിയായി ഈ സമ്മേളനം മാറും. കോൺഫറൻസ് ഡിന്നറിനു ശേഷം കളരിപ്പയറ്റും മോഹിനിയാട്ടവും ഉൾപ്പെടുത്തുന്ന ദൃശ്യവിരുന്ന് പ്രതിനിധികൾക്കായി ഒരുക്കുന്നുണ്ട്. റൂസാ സ്‌കീമിൽ ഉൾപ്പെടുത്തി മാനവവിഭവശേഷി മന്ത്രാലയമാണ് ഈ കോൺഫറൻസിന് ധനസഹായം നൽകുന്നതെന്ന് പ്രിൻസിപ്പൽ ഡോ ഡെൻസിലി ജോസ്, അന്തർ ദേശീയ സമ്മേളനത്തിന്റെ കോ ഓർഡിനേറ്റർ ഡോ. മഞ്ജു കുര്യൻ, റൂസ കോ. ഓർഡിനേറ്റർ ഡോ. സ്മിത തങ്കച്ചൻ, കൺവീനർ ഫ്രാൻസിസ് സേവ്യർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.