പാലക്കാട് വ്യാജ ഐപിഎസുകാരന്‍ അറസ്റ്റില്‍

തൃശൂരില്‍ വ്യാജ ഐ.പി.എസുകാരന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിവന്ന വിപിന്‍ കാര്‍ത്തിക് പാലക്കാട് ചിറ്റൂര്‍ പോലീസിന്റെ പിടിയില്‍. പ്രതിയെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിന് കൈമാറി.IPS കാരനാണെന്നു പറഞ്ഞ് ബാങ്കിൽ നിന്നും വ്യാജ രേഖ സമർപ്പിച്ച് പണം തട്ടിയെടുത്ത് സംസ്ഥാനത്ത് പല കേസുകളിൽ പ്രതിയായ വിപിൻ കാർത്തിക് എന്നയാളെ തത്തമംഗലം ബസ് സ്റ്റാന്റിനു സമീപം വച്ച് SI സുധിഷ് കുമാറിന്റെ നേതൃത്വത്തിൽ ASI ജയൻ സാർ, Scpo രാജേഷ് സാർ, cpo അനിൽ ,വിപിൻ, ഹരിഹരൻ, മുഹമ്മദ് ഷെറീഫ് എന്നിവർ ചേർന്ന് അതിസാഹസികമായി പിടികൂടി ഗുരുവായൂർ പോലീസിനെ എൽപ്പിച്ചു.