ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി ജേക്കബ് തോമസ് മത്സരിക്കാന്‍ കാരണം ഇതാണ്‌

ജനങ്ങള്‍ക്ക് കേട്ട് മാത്രം പരിചയമുള്ള സുസ്ഥിര വികസനം പ്രാവര്‍ത്തികമാക്കിയ ട്വന്റി ട്വന്റിയുടെ വികസന മാതൃക കുറഞ്ഞ ചെലവില്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ചാലക്കുടിയില്‍ ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജേക്കബ് തോമസ്പറഞ്ഞു.

നാം തെരഞ്ഞെടുത്തയക്കുന്ന ജനപ്രതിനിധികള്‍ നമുക്കനുകൂലമായി പ്രവര്‍ത്തിക്കുന്നില്ല അതുകൊണ്ടാണ് മത്സരിക്കാന്‍ തയ്യാറായതെന്നും ഐപിഎസ് കുപ്പായമില്ലാതെ സാധാരണ മനുഷ്യനായാണ് മത്സര രംഗത്തേക്ക് വരുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.

Read Also; സംസ്ഥാനത്തെ ഈ ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി ഇന്നും അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു

ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹ്നാനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റും ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണനുമാണ്. ജേക്കബ് തോമസിന്റെ മത്സരരംഗത്തേക്കുളള വരവ് ചാലക്കുടി മണ്ഡലത്തിലെ ജനങ്ങളെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ഇത്തവണ വിജയം ആര്‍ക്കെന്ന കാര്യം പ്രവചനാതീതമായി മാറുന്ന കാഴ്ചയാണ് മണ്ഡലത്തില്‍ കാണാന്‍ കഴിയുന്നത്.

കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് സസ്പെൻഷനിലുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ, അതും ഡിജിപി റാങ്കിലുള്ളയാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത്. കേരളാ കാഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥൻ നിലവിൽ ജേക്കബ് തോമസാണ്. എന്നാൽ 2017 ഡിസംബർ മുതൽ ജേക്കബ് തോമസ് സസ്പെൻഷനിലാണ്. ജോലി രാജിവച്ചാണിപ്പോൾ ജേക്കബ് തോമസ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.

Read Also; കലാഭവന്‍ മണിയുടെ പ്രതിമയില്‍ നിന്നും രക്തം ഒഴുകുന്നു; വാര്‍ത്ത വ്യാജമോ?; സത്യം അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും

കിഴക്കമ്പലം പഞ്ചായത്തിൽ നല്ല സ്വാധീനമുള്ള കൂട്ടായ്മയാണ് ട്വന്‍റി 20. പ്രാദേശികതെരഞ്ഞെടുപ്പിൽ സീറ്റുകൾ വാരുകയും ചെയ്തിട്ടുണ്ട്. ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അടുത്ത വൃത്തങ്ങളിലുള്ളയാളായിരുന്നു ജേക്കബ് തോമസ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിനെതിരായി ജേക്കബ് തോമസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കും നേട്ടമായിരുന്നു. വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിക്കാനുള്ള സുപ്രധാനനീക്കവും സർക്കാർ നടത്തി. എന്നാൽ ഇ പി ജയരാജന്‍റെ ബന്ധുനിയമനക്കേസിൽ ജേക്കബ് തോമസ് പിടിമുറുക്കിയതോടെ ഇടത് സർക്കാരിന്‍റെ മുഖം കറുത്തു. ഇതൊടെ ജേക്കബ് തോമസ് ഇടത് സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറി.

ആദ്യം വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റി. പിന്നെ തുടരെത്തുടരെ മൂന്ന് സസ്പെൻഷനുകൾ. ആദ്യ സസ്പെൻഷൻ ഓഖി ദുരന്തത്തിൽ സർക്കാരിന് പാളിച്ച പറ്റിയെന്ന പ്രസംഗത്തിന്‍റെ പേരിൽ. രണ്ടാമത്തേത് അനുവാദമില്ലാതെ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകമെഴുതിയതിന്. മൂന്നാമത്തേതാകട്ടെ, സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടർന്ന്.

Read Also; ആശുപത്രിയില്‍ ജോലി കിട്ടി; ഹിജാബ് ഇടരുതെന്ന് അവര്‍ പറഞ്ഞു; ഫാത്തിമ കൊടുത്ത മറുപടി വൈറലാകുന്നു

ജേക്കബ് തോമസിന്‍റെ ആദ്യസസ്പെൻഷൻ കഴിഞ്ഞ വർഷം ഡിസംബർ 20-നായിരുന്നു. ഇത് കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. സസ്പെൻഷൻ ഉത്തരവും അതിനുളള കാരണങ്ങളും കേന്ദ്രത്തെ സമയബന്ധമായി അറിയാക്കാത്തതു കൊണ്ടായിരുന്ന കേന്ദ്രസർക്കാർ‍ സസ്പെൻഷൻ അംഗീകാരിക്കാതിരുന്നത്. ജേക്കബ് തോമസ് സർവ്വീസിലേക്ക് തിരിച്ചുവരാനിടയായപ്പോള്‍ സർക്കാരിന്‍റെ അനുവാദമില്ലാതെ പുസ്കമെഴുതിയതിന് വീണ്ടും ജേക്കബ് തോമസിനെ സസ്പെന്‍റ് ചെയ്തു. ഇടത് സർക്കാരുമായി ഇടഞ്ഞതുൾപ്പടെയുള്ള വിവാദവിഷയങ്ങൾ വിശദമായി എഴുതിയ പുസ്തകമായിരുന്നു ഇത്.

സംസ്ഥാനത്ത് നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടർന്ന് 2017 ഡിസംബറിൽ ഐഎംജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സർക്കാർ മൂന്നാമതും സസ്പെൻഡ് ചെയ്തു. പിന്നീട് സസ്പെൻഷൻ കാലാവധി സർക്കാർ തുടർച്ചയായി നീട്ടുകയായിരുന്നു.

Read Also; ‘പിഎം നരേന്ദ്ര മോദി’ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു; അതിശയിപ്പിച്ച് വിവേക് ഓബ്‌റോയ്‌