പെരുമ്പാവൂരിൽ നടൻ ജയറാം നയിച്ച ഗതാഗത ട്രാഫിക് ബോധവൽക്കരണ റാലി

നടൻ ജയറാം നയിച്ച ഗതാഗത ട്രാഫിക് ബോധവൽക്കരണ റാലി പെരുമ്പാവൂരിൽ വാദ്യമേള ഘോഷയാത്രയോടെ നടന്നു. പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂൾ പരിസരത്തു നിന്ന് ആരംഭിച്ച ജാഥയിൽ മുൻപിൽ ജയറാം ഇരുചക്രവാഹനം ഓടിച്ചു. പിറകിലായി യൂണിഫോം ധരിച്ച വനിതകൾ, കുടുംബശ്രീ പ്രവർത്തകർ ഹെൽമറ്റ് ധരിച്ച് പിറകിൽ നിലയുറപ്പിച്ചു. തുടർന്ന് ഹാപ്പി ട്രാഫിക് കേഡറ്റ് അംഗങ്ങളും ജാഥയിൽ നിരന്നു. പിറകിലാണ് കാൽനട ജാഥ അണിനിരന്നത്. കേഡറ്റുകളായ സ്കൂൾ വിദ്യാർത്ഥികളും ജനങ്ങളും ജാഥ യോടൊപ്പം ചേർന്നതോടെ വാദ്യമേളങ്ങളുടെ അകമ്പടി ജാഥക്ക് കൊഴുപ്പേകി. ഹാപ്പി ട്രാഫിക് ചീഫ് കോഡിനേറ്റർ കെ.വി പ്രതീപ് കുമാർ, ജനറൽ കൺവീനർ എൻ.എ ലുക്മാൻ , ജന പ്രതിനിധികൾ പോലീസ് ഓഫീസേഴ്സ് എന്നിവർ ജാഥ നയിച്ചു.