ജോ ബൈഡൻ അടുത്ത യു എസ് പ്രസിഡണ്ട്

ലോകം ഉറ്റുനോക്കിയ യു എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ സ്‌ഥാനാർഥി ജോ ബൈഡൻ വിജയിച്ചു. അദ്ദേഹം അമേരിക്കയുടെ 46 മത് പ്രസിഡണ്ടാവും. പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്ന ഇലക്ട്രൽ കോളേജിൽ അദ്ദേഹത്തിന് വിജയിക്കാനാവശ്യമായ 270 വോട്ടിന് മേൽ ലഭിച്ചു. 538 അംഗങ്ങളുള്ള ഇലക്ട്രൽ കോളേജിൽ വിജയിക്കാൻ 270 വോട്ടാണ് വേണ്ടത്. ഡെമോക്രാറ്റിക്‌ പാർട്ടിയുടെ വൈസ് പ്രസിഡണ്ട് സ്‌ഥാനാർഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസും തെരഞ്ഞെടുക്കപ്പെട്ടു. മൈക്ക് പെൻസായിരുന്നു റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡണ്ട് സ്‌ഥാനാർഥി. വോട്ടെടുപ്പ് കഴിഞ്ഞു ദിവസങ്ങളായെങ്കിലും വോട്ടെണ്ണൽ നീണ്ടുപോയത് അമേരിക്കയിൽ മാത്രമല്ല, ലോകമാകെ വലിയ അനിശ്ചിതത്വവും ആകാംക്ഷയും ഉളവാക്കിയിരുന്നു.