കോവിഡ് പ്രതിരോധ ബോധവൽക്കരണ ചിത്രങ്ങളുമായി ജോൺസൻ കറുകപ്പിള്ളിൽ

കോവിഡ് പ്രതിരോധ ബോധവൽക്കരണത്തിന് ഹൃസ്വചിത്രങ്ങളൊരുക്കി സാമൂഹ്യ പ്രവർത്തകനായ ജോൺസൻ കറുകപ്പിള്ളിൽ ശ്രദ്ധേയനാകുന്നു. ലോക് ഡൗൺ – കൊറോണ കാലത്ത് 11 ചിത്രങ്ങളാണ് അദ് ദേഹം സംവിധാനം ചെയ്തത് . പതിനൊന്നാമത്തെ ചിത്രം THE DECISION സെപ്തംബർ 22-ന് കോട്ടയത്ത് റിലീസ് ചെയ്യും. കേരള സോഷ്യൽ സർവ്വീസ് ഫോറമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഹൃസ്വചിത്രങ്ങളുടെ കഥയും തിരക്കഥയും സംവിധാനവും ജോൺസൻ നിർവ്വഹിക്കുമ്പോൾ ക്യാമറയും എഡിറ്റിംഗും നിർവ്വഹിക്കുന്നത് അദ് ഹേത്തിൻ്റെ മകൻ ജോമെറ്റ് തെരെസ് ജോൺ ആണ്.

കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ പ്രോഗ്രം കോ-ഓഡിനേറ്ററായി സേവനം ചെയ്യുന്ന ജോൺസൻ 2003-ലെ ജില്ലയിലെ ഏറ്റവു മികച്ച യുവസാമൂഹ്യ പ്രവർത്തകനുള്ള കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിൻ്റെ അവാർഡ് നേടിയ വ്യക്തി കൂടിയാണ്. അഭിനയത്തോടും സംവിധാനത്തോടും ഒപ്പം വിവിധ വിഷയങ്ങളിൽ മികച്ച രീതിയിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു വരുന്നു .

ഒരു കോവിഡ് കാലം , ബസ് സ്റ്റോപ്പ് , ഹലോ കൊറോണ , അറിയാതെ , യാത്രാമൊഴി , ഒരു ലോക്ഡൗൺ പാര , ഞാൻ കൊറോണ , ഒരു യാത്രയുടെ സമ്മാനം , പുറംലോകം, ബി കെയർഫുൾ ,തിനടുത്ത് ദി ഡിസിഷ്യൻ എന്നിവയാണ് ജോൺസൻ പുറത്തിറക്കിയ ചിത്രങ്ങൾ.

ഇതിനോടകം 20- തിനടുത്ത് ഹൃസ്വചിത്രങ്ങൾക്ക് പുറമെ 5 സിനിമകളിലും ജോൺസൻ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ചുരുക്കം ഡോക്യൂമെൻ്ററികളിലും പരസ്യങ്ങളിലും അഭിനയിച്ചു. കോതമംഗലം സോഷ്യൽ സർവ്വീസ് സൊസെറ്റിക്ക് വേണ്ടിയുമുള്ള തൻ്റെ 12-മത്തെ ചിത്രം THE LAST MOMENT – ൻ്റെ പണിപ്പുരയിലാണ് ജോൺസണിപ്പോൾ. സ്വന്തം ചാനലായ ഗ്രീൻ വിഷൻ ചാനലിലൂടെയാണ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്. കോതമംഗലത്തിനടുത്ത് ചേലാട് താമസം.