സ്‌കൂളിലും പരിസരത്തും ജങ്ക് ഫുഡ് നിരോധനം!

ഡല്‍ഹി: സ്കൂള്‍ കാന്‍റീനിലും 50 മീറ്റര്‍ ചുറ്റുവട്ടത്തും ജങ്ക് ഫുഡുകള്‍ നിരോധിച്ചു. സ്കൂള്‍ ഹോസ്റ്റലുകളിലെ മെസുകളിലും ഇനി മുതല്‍ ജങ്ക് ഫുഡ് വിതരണം ചെയ്യാന്‍ പാടില്ല. ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യയാണ് ഉത്തരവ് പുറത്തിറക്കിയത്. ഡിസംബര്‍ ഒന്നു മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.

കോള, ചിപ്സ്, ബര്‍ഗര്‍, പീസ, കാര്‍ബണേറ്റഡ് ജൂസുകള്‍ തുടങ്ങി ജങ്ക് ഫുഡ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന എല്ലാ ഭക്ഷണങ്ങള്‍ക്കും നിരോധനം ബാധകമാണ്.കുട്ടികളില്‍ ശരിയായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിന്‍്റെ ഭാഗമായാണ് തീരുമാനം.