മെഡിമിക്സ് ഓൺലൈൻ നാടകമത്സരത്തിൽ ‘കലിയാട്ടം’, മികച്ച നാടകം , മികച്ച സംവിധാനം , മികച്ച രണ്ടാമത്തെ നടൻ എന്നീ അവാർഡുകൾ നേടി

ടീം ആർട്‌സ് ചെന്നെെയും ഹരിതം കേരളവും സംഘടിപ്പിച്ച മെഡിമിക്സ് ഓൺലൈൻ നാടകമത്സരത്തിൽ ‘കലിയാട്ടം’, അമ്പതോളം നാടകങ്ങളുമായി മത്സരിച്ച് മികച്ച നാടകം , മികച്ച സംവിധാനം , മികച്ച രണ്ടാമത്തെ നടൻ എന്നീ അവാർഡുകൾ നേടി. കറുകുറ്റി സ്വദേശി തോമസ് മാളക്കാരൻ മികച്ച സംവിധായകനുള്ള അവാർഡ് നേടിയപ്പോൾ സരിത രാജീവ് കലിയാട്ടത്തിലെ അഭിനയത്തിന് മികച്ച ജനപ്രിയ നടിയ്ക്കുള്ള അവാർഡ് നേടി. ടീം രജപുത്രയാണ് നാടകം ഒരുക്കിയത്.

പുരോഗമന കല സാഹിത്യസംഘം കറുകുറ്റി യൂണിറ്റ് തോമസ് മാളക്കാരനെ ആദരിച്ചു. കറുകുറ്റി ദേശീയവായനശാലയുടെ പ്രസിഡണ്ട് കൂടിയായ കെ കെ ഗോപി മാസ്റ്റർ, കഥാകൃത്ത്‌ നെൽസൺ ജി എന്നിവർ മെമെന്റോ  നൽകി. പി. വി.ടോമി, ബൈജു നൽക്കര,പോൾസൺ‌ പള്ളിപ്പാട്ട്, എ.സി.ജയൻ എന്നിവർ പങ്കെടുത്തു.

ഏതൊരു കലാകാരൻേറയും ഏറ്റവും വലിയ ഭാഗ്യം സ്വന്തം നാടിൻെറ സ്നേഹവും കരുതലും അംഗീകാരവുമാണെന്നും അക്കാര്യത്തിൽ താൻ ഏറെ ഭാഗ്യവാനാണെന്നും തോമസ് മാളക്കാരൻ പറഞ്ഞു. എന്നും തന്നെ ചേർത്തുപിടിച്ച കറുകുറ്റി ഗ്രാമത്തിന് അവാർഡുകൾ സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. അണിയറയിൽ നിന്ന് സാമ്പത്തികമായുൾപ്പെടെ സഹകരിച്ച ഷാജു ജോസഫ് മഠത്തിപ്പറമ്പിൽ , സിബി വല്ലൂരാൻ എന്നിവരോടും ആശംസകൾ അറിയിച്ച ആത്മമിത്രങ്ങളോടുമുള്ള നന്ദി അദ്ദേഹം അറിയിച്ചു.