‘കല്ലട’ ബസിനെ പൂട്ടാന്‍ പോലീസ്; കൂടുതല്‍ പരാതികളുമായി യാത്രക്കാര്‍ രംഗത്ത്; ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കും

ബെഗളൂരുവില്‍ സര്‍വ്വീസ് നടത്തുന്ന സുരേഷ് കല്ലട ബസിലെ യാത്രക്കാര്‍ക്ക് മനര്‍ദ്ദനമേറ്റ സംഭവത്തില്‍ ബസ് മരട് സ്റ്റേഷനില്‍ എത്തിക്കാന്‍ ഉടമകള്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരത്ത് നിന്ന് ബസ് ഹരിപ്പാട് എത്തിയപ്പോള്‍ തകരാറായതിനെ തുടര്‍ന്ന് സമയം വൈകിയിട്ടും ബസ് എടുക്കാതെ ഇരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തതോടെയാണ് ബസ് ജീവനക്കാര്‍ പാലക്കാട് സ്വദേശിയായ മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി ബസില്‍ നിന്നും ഇറക്കിവിട്ടത്.

Read Also; സണ്ണിലിയോണ്‍ മമ്മൂട്ടിക്ക് കൊടുത്തത് പോസ്റ്റിലൂടെ; ലാലേട്ടനൊപ്പവും വേണമെന്ന് ആരാധകര്‍; വൈറല്‍

ശനിയാഴ്ച അര്‍ധരാത്രി നടന്ന സംഭവം ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരനാണ് ഫെയ്‌സ്ബുക്കിലൂടെ വീഡിയോ സഹിതം പോസ്റ്റ് ചെയ്ത് അറിയിച്ചത്. പിന്നീട് സംഭവം ചര്‍ച്ചയായതോടെ പോലീസ് ഇടപെട്ടു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമഴ്ത്തി കേസെടുക്കുമെന്നാണ് പോലീസ് പറയുന്നത്. അതേസമയം നിരവധി പേരാണ് കല്ലട ബസിലെ യാത്രക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

Read Also; എന്നെ ഉപദ്രവിച്ചപ്പോൾ ഭക്ഷണശാലയിൽ ഞാൻ അനുഭവിച്ച ഒറ്റപ്പെടൽ അവൾ അനുഭവിക്കരുത്, അവൾക്ക് ഒരു താങ്ങായി മാറണം എന്ന് എനിക്കപ്പോൾ തോന്നി