കിഴക്കമ്പലം -മലയിടംതുരുത്ത് സാമൂഹ്യാരോഗ്യകേന്ദ്രം ഒ.പി. ബ്ലോക്ക് ഒന്നാം നിലയുടെ നിർമ്മാണമാരംഭിച്ചു

കിഴക്കമ്പലം -മലയിടംതുരുത്ത് സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ ഒ.പി. ബ്ലോക്ക് മന്ദിരത്തിലെ ഒന്നാം നിലയുടെ നിർമ്മാണോത്ഘാടനം വി.പി.സജീന്ദ്രൻ എം.എൽ.എ. നിർവഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് നൂർജഹാൻ സക്കീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജോജി ജേക്കബ് , സ്ഥിരം സമിതി അദ്ധ്യക്ഷൻ രാജു മാത്താറ , ബ്ലോക്ക് അംഗങ്ങളായ സി.കെ.മുംതാസ്, രമേശൻ കാവലൻ , സി.പി.നൗഷാദ് ,അസീസ് എടയപ്പുറം, രശ്മി പി.പി , മറിയാമ്മ ജോൺ , മെഡിക്കൽ ഓഫീസർ മോഹനചന്ദ്രൻ , മുൻ ബ്ലോക്ക് പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ്, എച്ച് എം സി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. കൊച്ചി റിഫൈനറിയുടെ സി.എസ്.ആർ ഫണ്ടിൽ നിന്നും 63 ലക്ഷം രൂപ വിനിയോഗിച്ചാണ് ഒന്നാം നില നിർമ്മിയ്ക്കുന്നത്.