26 C
Kochi
Friday, October 30, 2020

KOCHI

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കളമശ്ശേരിയിൽ യൂത്ത് ലീഗ് പ്രതിഷേധം

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി, സ്വർണ്ണം കള്ളക്കടത്ത് കേസിലും മറ്റു സാമ്പത്തിക കുറ്റങ്ങളിലും നിരന്തരമായി ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിയ്ക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് കളമശേരി ടൗൺ...

കളമശ്ശേരിയിൽ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് പരാതി

കളമശ്ശേരി നഗരസഭയുടെ പതിനൊന്നാം വാർഡിൽ എംഎസ് ജംഗ്ഷൻ മുതൽ വിമലാംബിക പള്ളി വരെയുള്ള റോഡ് മുൻപ് ടാർ ചെയ്‌ത റോഡായിരുന്നു. പിന്നീട് ടാറിങ് നീക്കം ചെയ്‌ത്‌ കട്ട വിരിച്ചെങ്കിലും ഇപ്പോൾ റോഡിലെ കട്ടയെല്ലാം...

ഓപ്പറേഷൻ ഡാർക്ക് ഹണ്ട് : പത്തോളം കേസുകളിലെ പ്രതിക്കെതിരെ കാപ്പ

കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ പത്തോളം കേസുകളിലെ പ്രതിയായ വേങ്ങൂർ വെസ്റ്റ് നെടുങ്ങപ്ര കല്ലിടുമ്പിൽ വീട്ടിൽ അമലിനെ (25) കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിനെത്തു ടർന്നാണ് നടപടി. കുറുപ്പംപടി, കോതമംഗലം, അങ്കമാലി തുടങ്ങിയ...

സമഗ്ര കോവിഡ് പ്രതിരോധസന്നാഹങ്ങളുമായി ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത്

ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തിൽ ചേർന്ന കോവിഡ് ജാഗ്രതാ സമിതി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുവാനും, കോവിഡ് നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുവാനും തീരുമാനിച്ചു. കോവിഡ്...

കൃഷി മറന്ന പാടശേഖരങ്ങളെയുണർത്തി പാഠം 1 പാടത്തേക്ക്

വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂർ പാടശേഖരത്തിൽ പതിനഞ്ച് വർഷമായി തരിശായി കിടന്ന മൂന്ന് ഏക്കറോളം നിലത്തിലെ നെൽകൃഷി വിളവെടുത്തു. കൃഷി വകുപ്പും , വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പാഠം 1 പാടത്തേക്ക് എന്ന...

കോവിഡ് വ്യാപനം : ചാലക്കുടി ടൗൺ പ്രദേശം ഒക്ടോബർ...

ചാലക്കുടി നഗരസഭ പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുന്നതിന്റെ ഭാഗമായി കച്ചവടസ്ഥാപനങ്ങൾ ശുദ്ധീകരിക്കുന്നതിനും ബോധവൽക്കരണം നടത്തുന്നതിനുമായി ഒക്‌ടോബർ 27, 28 ദിവസങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുന്നതിനായി ജില്ലാ കളക്ടർ മുമ്പാകെ...

വാഴക്കുളം മുള്ളൻകുന്നിൽ മുണ്ടയ്ക്കക്കുറ്റി റോഡ് ഉത്ഘാടനം ചെയ്‌തു

ആലുവ വാഴക്കുളം ഗ്രാമപഞ്ചായത്തിൽ വാർഡ് 14 ൽ മുള്ളൻകുന്ന് പ്രദേശത്ത് മഹാത്‌മാ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി സ്‌കീമിൽ (എംജിഎൻആർഇജിഎസ്) പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ മുണ്ടയ്ക്കക്കുറ്റി റോഡിന്റെ ഉത്ഘാടനം വാർഡ് മെമ്പർ...

സിപിഐ (എം) പെരുമ്പാവൂർ ഏരിയ സെക്രട്ടറി പി എം ...

സിപിഐ (എം) പെരുമ്പാവൂർ ഏരിയ സെക്രട്ടറി പി എം സലീമിന്റെ പിതാവ് പട്ടരുമടം മുസ്തഫ ഇന്നുച്ചകഴിഞ്ഞു നിര്യാതനായി. മരണശേഷം കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയി കണ്ടതിനെത്തുടർന്ന് സംസ്‌ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്...

സ്പോർട്ട്സ് കോംപ്ലക്‌സ് കെട്ടിടം പൊളിക്കാൻ ഉത്തരവ്

കളമശ്ശേരിയിൽ ആൽബേർട്ടിയൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജി സ്ഥാപനം അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിക്കാൻ മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ ഉത്തരവായി. സ്പോർട്ട്സ് കോംപ്ലക്‌സ് എന്ന പേരിൽ ബിൽഡിങ് പെർമിറ്റ് ഇല്ലാതെയും ചട്ടങ്ങൾ ലംഘിച്ചും സുരക്ഷാ മാനദണ്ഡങ്ങൾ...

കോവിഡ് മരണം: പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ അവസരം

കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ...

പോത്താനിക്കാട് നിന്നും മൂവാറ്റുപുഴ – കാളിയാർ റോഡിലേയ്‌ക്കുള്ള ലിങ്ക് റോഡ്...

പോത്താനിക്കാട് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ മൂവാറ്റുപുഴ കാളിയാർ റോഡിനെ ബന്ധിപ്പിക്കുന്ന സെൻറ്‌ സേവിയേഴ്സ് ചർച്ച് ലിങ്ക് റോഡിന്റെ ഉത്ഘാടനം  പഞ്ചായത്ത് പ്രസിഡന്റ് ശാന്തി എബ്രഹാം നിർവ്വഹിച്ചു. https://youtu.be/AwsyG5BsRwE

പോസ്റ്റ് ഓഫീസ് ജീവനക്കാർക്ക് കോവിഡ് ബോധവൽക്കരണ പരിപാടി നടത്തി

കോവിഡ് പശ്‌ചാത്തലത്തിൽ രോഗവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ആലുവ  അപ്പെക്‌സ് ഹെൽത്ത് കെയറിലെ ശിശുരോഗവിദഗ്‌ദനായ ഡോ അനസ് തായിക്കാട്ടുകര പോസ്റ്റ് ഓഫീസിലെ ജീവനക്കാർക്കായി ബോധവൽക്കരണ ക്‌ളാസ്സ്‌ നടത്തി. വിവിധങ്ങളായ സ്‌ഥലങ്ങളിൽ നിന്നും അനേകം...

കുറുപ്പം പടിയിൽ നിന്ന് ഡീസൽ മോഷ്‌ടാവിനേയും കഞ്ചാവ് വിൽപ്പനക്കാരനേയും പിടികൂടി

കുറുപ്പം പടി, ഓടക്കാലി ഭാഗങ്ങളിൽ റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് രാത്രികാലങ്ങളിൽ സ്‌ഥിരമായി ഡീസൽ മോഷ്ടിക്കുന്ന ഒഡിഷ സ്വദേശിയായ 28 വയസ്സുള്ള അലേഖ സ്വയിനെ വില്പ്പനയ്‌ക്കായി കൈയ്യിൽ കരുതിയിരുന്ന അര കിലോഗ്രാം...

പൊലീസ് സ്മൃതി ദിനം ആചരിച്ചു

1959-ലെ ഇന്ത്യ-ചൈന സംഘർഷത്തിൽ ലഡാക്ക് അതിർത്തിയിൽ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ സ്മരണാർത്ഥം രാജ്യമെങ്ങും എല്ലാ വർഷവും ഒക്ടോബർ 21 ന് പോലീസ് സ്മൃതിദിനം ആചരിക്കുന്നു. രാജ്യത്ത് ഓരോ വർഷവും കൃത്യനിർവഹണത്തിനിടയിൽ മരണപ്പെടുന്ന മുഴുവൻ പൊലീസ് സേനാംഗങ്ങളുടെയും പേരുവിവരവും വീരമൃത്യുവിനിടയായ സംഭവവും...

കെഎസ്ഇബി ഉദ്യോഗസ്‌ഥൻ ഓഫീസിലേയ്ക്ക് വരുംവഴി കുഴഞ്ഞുവീണു മരിച്ചു

കോലഞ്ചേരി കെഎസ്ഇബി സെക്ഷൻ ഓഫീസിലെ സീനിയർ അസിസ്റ്റന്റ് രാമമംഗലം സ്വദേശി ജോസഫ് ഇ. കെ.(52) ഓഫീസിലേക്ക് വരുന്ന വഴി കോലഞ്ചേരിയിൽ വച്ചു കുഴഞ്ഞു വീണതിനെത്തുടർന്ന് മരണമടഞ്ഞു. കുഴഞ്ഞുവീണയുടനെ കോലഞ്ചേരി എം ഒ എസ്...

കോട്ടപ്പടി കല്ലുമല എസ് സി കോളനിയിൽ പൂർത്തീകരിച്ച സമഗ്രവികസന പദ്ധതികൾ ...

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 24 ലക്ഷം രൂപ ചെലവഴിച്ച് കോട്ടപ്പടി പഞ്ചായത്തിലെ കല്ലുമല എസ് സി കോളനിയിൽ പൂർത്തീകരിച്ച സമഗ്ര വികസന പദ്ധതികളുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. https://youtu.be/jS8Tn-0uZLU

ഓൺലൈനിൽ ലോൺ വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്

ആധാർകാർഡും പാൻ കാർഡും രണ്ടു ഫോട്ടോയുമുണ്ടെങ്കിൽ നിങ്ങൾക്ക് ഇരുപതുലക്ഷം രൂപ വരെ  ഓൺലൈൻ    വഴി ലോൺ കിട്ടുമെന്ന് ഒരു മെസേജ് വന്നാൽ ഒരുവട്ടം കൂടി ആലോചിക്കുക. ഇത് വിശ്വസിച്ച് മുന്നോട്ട് പോയാൽ ലോൺ കിട്ടില്ലെന്നു...

നിർത്തിയിട്ട വാഹനത്തിൽ നിന്നും വ്യാപാരിയുടെ പണം മോഷ്ടിച്ചയാൾ പിടിയിൽ

ആലുവ മാർക്കറ്റിൽ നിന്നും സാധനങ്ങൾ എടുക്കാൻ വന്ന വ്യാപാരിയുടെ പണമടങ്ങിയ ബാഗ് വാഹനത്തിൽ നിന്നും മോഷ്ടിച്ചയാൾ പിടിയിലായി. മൂവ്വാറ്റുപുഴ വെള്ളൂർക്കുന്നം, പെരുമറ്റം കരയിൽ, തേക്കുംകാട് വീട്ടിൽ ഹനീഫ (49) യെയാണ് ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ...

കറുകുറ്റി ദേശീയ വായനശാല മികച്ച വിദ്യാർത്ഥികൾക്ക് നൽകുന്ന സമ്മാനങ്ങൾ വിതരണം...

കറുകുറ്റി ദേശീയ വായനശാലയുടെ എസ്എസ് എൽസി യ്ക്ക് ഉന്നതവിജയം നേടിയവർക്കും വായനശാല ഏർപ്പെടുത്തിയിട്ടുള്ള മറ്റ് പുരസ്‌ക്കാരങ്ങൾക്ക് അർഹരായവർക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്‌തു. https://youtu.be/Ju616nXpDHw  

എൻ എ ഡി യ്ക്ക് ചുറ്റുമായി റിങ് റോഡിന് വേണ്ടി ബോസ്കോ...

കളമശ്ശേരി നേവൽ ആർമമെന്റ് ഡിപ്പോയുടെ (എൻ എ ഡി) ഉടമസ്ഥതയിലുള്ള ഭൂമിക്ക് ചുറ്റുമായി ജനങ്ങളുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് റിങ് റോഡ് അനുവദിക്കാൻ കളമശ്ശേരി നഗരസഭ സംസ്ഥാന സർക്കാർ വഴി കേന്ദ്ര സർക്കാരിന് പ്രപ്പോസൽ...

ആലുവയിൽ പൂട്ടിക്കിടന്ന വീട്ടിൽ നിന്നും 5 ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച...

ആലുവ കാരോത്തുകുഴി ആശുപത്രിക്കു സമീപം പൂട്ടിക്കിടന്ന വീട്ടിൽ നിന്നും 5 ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ട് പേർ പിടിയിൽ. പാലക്കാട് ഒലവക്കോട് മേലേമുറി റയിൽവേ പാലത്തിനു സമീപം താമസിക്കുന്ന ആനന്ദ് (33), തമിഴ് നാട് കളളക്കുറിച്ചി...

സിറ്റി ഗ്യാസ് വിതരണപദ്ധതി എറണാകുളം ജില്ലയിൽ മുഴുവൻ വ്യാപിപ്പിക്കും

സിറ്റി ഗ്യാസ് വിതരണ പദ്ധതി എറണാകുളം ജില്ലയിലെ മുഴുവൻ താലൂക്കുകളിലും നടപ്പാക്കാൻ തീരുമാനം. നിലവിൽ കരിങ്ങാച്ചിറ – കുണ്ടന്നൂർ -ഇടപ്പള്ളി – ആലുവ വരെ പ്രകൃതി വാതക പൈപ്പ് ലൈൻ ലഭ്യമാണ്. തുടർന്ന്...

സ്ക്കൂൾ കുട്ടികൾക്കുള്ള രണ്ടാം ഭാഗം പാഠപുസ്‌തകങ്ങളുടെ വിതരണം ആരംഭിച്ചു

കോതമംഗലം നിയോജക മണ്ഡലത്തിലെ പാഠപുസ്‌തക വിതരണോദ്ഘാടനം തട്ടേക്കാട് ഗവൺമെൻ്റ് യു പി സ്ക്കൂളിൽ വച്ച് ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു. https://youtu.be/Lz-e_lFvGMQ

പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്‌ടറിയിൽ തീപ്പിടുത്തം

പെരുമ്പാവൂർ അല്ലപ്ര കുറ്റിപ്പാടത്ത് പ്രവർത്തിക്കുന്ന അപ്പോളോ പ്ലൈവുഡ് കമ്പനിയിൽ തീപ്പിടുത്തമുണ്ടായത്. ഉച്ചകഴിഞ്ഞ്‌ മൂന്നര മണിയോട് കൂടിയാണ് തീ പടർന്നത്. ബോയിലറിലെ ഓയിൽ ലീക്കായി തീ പടർന്ന്പിടിക്കുകയായിരുന്നു. വട്ടയ്ക്കാട്ടുപടി കാനാംപുറം അബൂബക്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്...

വാരപ്പെട്ടി മോസ്കോ -പുല്ലായിക്കുന്നേൽ റോഡ് തുറന്നു

കോതമംഗലം എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വാരപ്പെട്ടി പഞ്ചായത്തിലെ മോസ്കോ - പുല്ലായിക്കുന്നേൽ റോഡ് ഉദ്ഘാടനം ചെയ്തു. https://youtu.be/VuxHtIkWyCo

കേന്ദ്ര കാർഷികനിയമങ്ങൾക്കെതിരെ അങ്കമാലിയിൽ കോൺഗ്രസ് പ്രതിഷേധം

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷികനിയമങ്ങൾ പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കർഷക കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധപ്രകടനം നടത്തി. https://youtu.be/BBP0cgPkCS4

പോത്താനിക്കാട് പട്ടിക ജാതി /വർഗ്ഗ വിദ്യാർത്ഥികൾക്ക് ലാപ് ടോപ്

പോത്താനിക്കാട് ഗ്രാമ പഞ്ചായത്തിന്റെ 2019-2020 വാർഷിക പദ്ധതി പ്രകാരം പഞ്ചായത്തിൽ താമസിക്കുന്ന ഏഴ് പട്ടികജാതി വിദ്യാർത്ഥികൾക്കും ഒരു പട്ടികവർഗ്ഗ വിദ്യാർത്ഥിനിയ്ക്കും ആണ് ലാപ്ടോപ്പുകൾ നൽകി. https://youtu.be/5hniTT0-iwM

ഓപ്പറേഷൻ ഡാർക്ക് ഹണ്ട് : രണ്ട് പേരെ കാപ്പ ചുമത്തി ജയിലിലടച്ചു

നിരവധി കേസുകളിലെ പ്രതികളായ രണ്ടുപേരെ എറണാകുളം റൂറൽ ജില്ലയിലെ ഓപ്പറേഷൻ ഡാർക്ക് ഹണ്ടിൻറെ ഭാഗമായി കാപ്പ ചുമത്തി ജയിലിലടച്ചു. ചെറായി പള്ളിപ്പുറം, പെട്ടിക്കാട്ടിൽ വീട്ടിൽ ആഷിക് (25) അങ്കമാലി തുറവുർ പുല്ലാനി ചാലാക്കാ വീട്ടിൽ വിഷ്ണു (പുല്ലാനി...

മുവാറ്റുപുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മൂവാറ്റുപുഴ കടാതി റോഡിൽ ധർമൂസ് ഫിഷ് ഹബ്ബിന് സമീപം വാഗണർ കാറും ഗ്യാസ് സിലിണ്ടറുമായി വന്ന ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കടാതി വെട്ടിക്കാട്ടുപുത്തൻപുര ശ്യാം (24)...

ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇടുക്കി പൊൻമുടി ഡാമിൽ നിന്നും വെള്ളം തുറന്നുവിടുന്നു

ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇന്ന് വൈകിട്ട് 5:30 മുതൽ ഇടുക്കി പൊൻമുടി ഡാമിന്റെ 2 ഷട്ടറുകൾ 30 സെ.മീ വീതം ഉയർത്തി വെള്ളം തുറന്നുവിടാൻ തുടങ്ങി. 45 ക്യുമെക്സ് വരെ വെള്ളം തുറന്നുവിടുന്നതാണ്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ...