ജനത കർഫ്യു അവഗണിച്ച കൊടകര അപ്പോളോ ടയേഴ്‌സിന്റെ പ്രവർത്തനം കളക്ടർ ഇടപെട്ട് നിർത്തിവയ്പ്പിച്ചു

ജനത കർഫ്യൂ പ്രഖ്യാപിച്ച ഇന്ന് തുറന്ന് പ്രവർത്തിച്ച   കൊടകര അപ്പോളോ ടയേഴ്സിൻ്റെ പ്രവർത്തനം ജില്ലാ കളക്റ്റർ ഇടപെട്ട് നിർത്തിവെയ്പ്പിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശപ്രകാരം മുഴുവൻ സ്ഥാപനങ്ങളും പ്രവർത്തനം നിർത്തിവച്ച സാഹചര്യത്തിലാണ് സ്വകാര്യ കമ്പനിയുടെ നിരുത്തരവാദപരമായ സമീപനം.