കൊല്ലത്ത് പെറ്റമ്മയെ മകന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി; സംഭവം ഇങ്ങനെ..

ഒരു മാസത്തിന് മുമ്പ് കൊല്ലത്ത് മകന്‍ കൊലപ്പെടുത്തിയ അമ്മ മരണപ്പെടുന്നതിന് മുമ്പ് ക്രൂരമര്‍ദനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസംമുട്ടിയാണ് 84കാരിയായ സാവിത്രിയമ്മയുടെ മരണം സംഭവിച്ചത്. മകന്‍ സുനില്‍കുമാര്‍ കഴുത്ത് ഞെരിച്ചു കൊന്നതോ അല്ലെങ്കില്‍ മര്‍ദനത്തില്‍ ബോധരഹിതയായ സാവിത്രിയമ്മയെ ജീവനോടെ കുഴിച്ചിട്ടതോ ആകാം ഇതിനു കാരണമെന്നാണ് നിഗമനം. സാവിത്രിയമ്മയുടെ നാല് വാരിയെല്ലുകള്‍ ഒടിഞ്ഞതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞശേഷമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകൂ.

കഴിഞ്ഞ ദിവസമാണ് സംഭവത്തില്‍ സുനില്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡില്‍ കഴിയുന്ന സുനില്‍ കുമാറിനെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് പോലീസ് കോടതിയെ സമീപിക്കും. ഇതിനിടെ സാവിത്രിയമ്മയെ കുഴിച്ചു മൂടാനടക്കം സഹായം ചെയ്ത കൂട്ടുപ്രതി കുട്ടനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.