ഇവനാണ് 13കാരിയെ തട്ടികൊണ്ട് പോയ ക്രൂരന്‍; പോലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക്‌

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം മഹാരാഷ്ട്രയിലേക്ക്. രാജസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. ഇരുവരും രാജസ്ഥാനിലെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

പതിമൂന്നു വയസ്സുകാരിയെയാണ് മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം നാലംഗ സംഘം തട്ടികൊണ്ട് പോയത്. രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് തട്ടികൊണ്ട് പോയത്.

Read Also; ഓറഞ്ച് തൊലി കൊണ്ട് മുഖം മിനുക്കാം!

മാതാപിതാക്കള്‍ വഴിയോര കച്ചവടക്കാരാണ്. ഓച്ചിറ സ്വദേശിയായ റോഷനും സംഘവുമാണ് കുട്ടിയെ തട്ടികൊണ്ട് പോയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നതാണ്‌.

Read Also; ‘വിവോ വി15’ പുതിയ മോഡല്‍ കിടുവാണ്‌!