വാളയാര്‍ പീഡനക്കേസ്; കെപിസിസി അധ്യക്ഷന്റെ ഉപവാസ സമരം; ‘മാ നിഷാദാ’

വാളയാർ പീഡനക്കേസിൽ പ്രതിഷേധം ശക്തമാകുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് പാലക്കാട്ട് ഏകദിന ഉപവാസ സമരം നടത്തും. ‘മാ നിഷാദാ’ എന്ന പേരിലാണ് സമരം.

എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സമരം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ വിഎം സുധീരൻ പങ്കെടുക്കും. ഇതിനിടെ സംഭവത്തിലെ പാർട്ടി നിലപാട് വിശദീകരിക്കാൻ സിപിഐഎം ഏരിയ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കും.