കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ കുന്നത്തുനാട് എക്സൈസിന്‍റെ പിടിയിൽ

കഞ്ചാവ് വില്‍പ്പന നടത്തിവന്ന അന്യ സംസ്ഥാന തൊഴിലാളികൾ കുന്നത്തുനാട് എക്സൈസിന്‍റെ പിടിയിലായി. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 400 ഗ്രാം കഞ്ചാവുമായി അസ്സം നാഗോൺ സ്വദേശികളായ നോജമുദ്ദീൻ മകൻ അനറുൾ ഇസ്ലാം (28/20), മക്ബുൾ ഹുസ്സൈൻ മകൻ മന്‍സിൽ അഹമ്മദ് (34/20), 200 ഗ്രാം കാഞ്ചവുമായി അസ്സം സ്വദേശിയായ അബ്ദുൾ മജീദ് മകൻ സുല്‍ത്താൻ അലി (20/20) എന്നിവരെയാണ് കുന്നത്തുനാട് എക്സൈസ് സര്‍ക്കിൾ ഇന്‍സ്പെക്ടർ സി.കെ സജികുമാറും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്. പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍റിന് സമീപത്തുള്ള മല്‍സ്യ മാര്‍ക്കറ്റിൽ കഞ്ചാവ് വില്‍പ്പനയ്ക്കായി ആവിശ്യക്കാരെ കാത്തുനില്‍ക്കുമ്പോഴാണ് അനറുൾ ഇസ്ലാമിനേയും മന്‍സിൽ അഹമ്മദിനെയും എക്സൈസ് ഷാഡോ ടീം പിടികൂടിയത്.ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ ചെറു പൊതികളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് .ഇവരുടെ കൈയ്യിൽ നിന്നും വില്‍പ്പനയ്ക്കായി തയ്യാറാക്കിയ 54 പൊതി കാഞ്ചവാണ് കണ്ടെടുത്തത് .

പട്ടിമറ്റം കാവുങ്കല്‍ പറമ്പു ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസ്സിക്കുന്ന കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് 200 ഗ്രാം കഞ്ചാവുമായി സുല്‍ത്താൻ അലിയെ പിടികൂടിയത് .ഇയാള്‍ കാവുങ്കല്‍ പറമ്പില്‍ തന്നെയുള്ള ബേക്കറിയിലെ ജോലിക്കാരനാണ്. പെരുമ്പാവൂര്‍ മല്‍സ്യ മാര്‍ക്കറ്റിനു സമീപത്ത് നിന്നും പിടിക്കൂടിയവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സുല്‍ത്താന്‍ അലിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.ഒരു പൊതി കഞ്ചാവ് അഞ്ഞൂറു രൂപയ്ക്കാണ് വില്‍ക്കുന്നതെന്നും നാട്ടിൽ പോയി വന്നപ്പോൾ കൊണ്ട് വന്ന കഞ്ചാവാണിതെന്നും ട്രെയ്ന്‍ മാര്‍ഗ്ഗമാണ് കാഞ്ചവെത്തിച്ചതെന്നും, ട്രെയിനില്‍ വരുമ്പോൾ പരിശോധനകള്‍ കുറവായതിനാൽ പിടിക്കപ്പെടാനുള്ള സാധ്യത കുറവാണെന്നും, പെട്ടന്നു പണം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് കഞ്ചാവ് വില്‍പ്പനയിലേക്ക് ഇറങ്ങിയതെന്നും പ്രതികള്‍ പറഞ്ഞു.

അസ്സം, ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളില്‍ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കഞ്ചാവ് പെരുംമ്പാവൂരിലും സമീപ പ്രദേശങ്ങളിലും എത്തിച്ച് വില്‍പ്പന നടത്തുന്നതിനു വേണ്ടി മാത്രമായി ഇവിടെ വൻ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.ഇവര്‍ പ്രധാനമായും ട്രെയ്ൻ മാര്‍ഗമാണ് കഞ്ചാവെത്തിക്കുന്നത് .ഒരു കിലോ കഞ്ചാവ് 3000/ രൂപയ്ക്കു വാങ്ങി ഇവിടെയെത്തിച്ചു 20000/-, 25000/- രൂപാ നിരക്കിലാണ് ഇത്തരം ആളുകൾ വില്‍പ്പന നടത്തുന്നത് . അന്യ സംസ്ഥാന തൊഴിലാളികൾ ധാരളമുള്ള പെരുമ്പാവൂർ ,കണ്ടന്തറ, വല്ലം, പുല്ലുവഴി, പുക്കാട്ടുപടി, പട്ടിമറ്റം, , എന്നിവിടങ്ങളിലാണ് ഇവര്‍ പ്രധാനമായും കഞ്ചാവ് വില്‍പ്പന നടത്തുന്നത് . കഞ്ചാവ് വില്‍പ്പനയ്ക്കുവേണ്ടി മാത്രം പെരുമ്പാവൂരിലും സമീപ പ്രദേശങ്ങളിലും തമസ്സിക്കുന്നവരെ കണ്ടെത്തുന്നതിനായി പ്രത്യേകം ഷാഡോ ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്നും ഇതര സംസ്ഥാന തൊഴിലാളികൾ താമസ്സിക്കുന്ന ലേബർ ക്യാമ്പുകളിൽ തുടര്‍ച്ചയായ പരിശോധനകൾ നടത്തുമെന്നും സര്‍ക്കിൾ ഇന്‍സ്പെക്ടർ അറിയിച്ചു .

പ്രിവന്‍റിവ് ഓഫീസർ ടി.ഡി ജോസ്, സിവില്‍ എക്സൈസ് ഓഫീസർ ഗിരീഷ് കൃഷ്ണന്‍ ,സുനില്‍ പി എസ് ,അമല്‍ മോഹനൻ ഷാഡോ ടീമംഗങ്ങളായ എ.എം കൃഷ്ണാകുമാർ , രാജേഷ് എം.ആര്‍ , നന്ദു .എം.എം, ,എക്സൈസ് ഡ്രൈവര്‍ ബെന്നി പീറ്റർ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത് .മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് 04842591203, 9400069559, എന്നീ നമ്പറുകളില്‍ വിളിച്ചറിയിക്കാവുന്നതാണെന്നും സര്‍ക്കിൾ ഇന്‍സ്പെക്ടർ അറിയിച്ചു .