ഖത്തറിന്റെ സുപ്രധാന റോഡ് പദ്ധതിക്ക് കുവൈത്ത് അമീറിന്റെ പേര്

കുവൈത്തിന്റെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറിന്റെ വ്യത്യസ്ത സമ്മാനം. ഒരുമാസം നീളുന്ന ദേശീയദിനാഘോഷപരിപാടികളാണ് കുവൈത്തില്‍ ഇപ്പോള്‍ നടക്കുന്നത്.

അപ്പോള്‍ സുഹൃത്‌രാജ്യത്തിന് ഗംഭീരസമ്മാനം തന്നെ ഖത്തര്‍ എന്ന അയല്‍രാജ്യം നല്‍കി. ഖത്തറിന്റെ സുപ്രധാനമായ റോഡ് പദ്ധതിക്ക് കുവൈത്ത് അമീറിന്റെ പേര് തന്നെ നല്‍കിയാണ് സഹോദരരാജ്യത്തോടുള്ള സ്‌നേഹവും ഐക്യദാര്‍ഢ്യവും ഖത്തര്‍ പ്രകടിപ്പിച്ചത്.