ക്വിഡ് ഇലക്ട്രിക്കായി ഉടനെത്തും!

ക്വിഡിനെ ഇലക്‌ട്രിക്കായി കൊണ്ട് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു റെനോ ഇതുവരെ. എന്നാല്‍ വരാനിരിക്കുന്ന റെനോ ക്വിഡ് ഇലക്‌ട്രിക്ക് എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ ചോര്‍ന്നതാണ് ഇത് സംബന്ധിച്ച ഏറ്റവും പുതിയ വാര്‍ത്ത. ഓണ്‍ലൈനില്‍ ചോര്‍ന്ന ചിത്രങ്ങളില്‍ കാറിന്റെ എക്‌സ്റ്റീരിയറില്‍ വരുത്തിയ മാറ്റങ്ങളുടെ വിവരങ്ങളാണ് കൂടുതലും. 2018 പാരിസ് മോട്ടോര്‍ ഷോയിലാണ് K-ZE കോണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള ക്വിഡ് ഇലക്‌ട്രിക്ക് എസ്‌യുവിയെ റെനോ ആദ്യമായി അവതരിപ്പിച്ചത്.

ക്വിഡ് ഇലക്‌ട്രിക്ക് കാര്‍ ആദ്യം വരുന്നത് ചൈനീസ് വിപണിയിലായിരിക്കും. ഇന്ത്യന്‍ വിപണിയിലെത്തുന്ന ഇലക്‌ട്രിക്ക് ക്വിഡിന്റെ ഡിസൈന്‍ ചെയ്തത് ചെന്നൈയിലാണെങ്കിലും കാറിന്റെ പവര്‍ട്രെയിന്‍ ഒരുങ്ങന്നത് റെനോയുടെ ചൈനീസ് ശാലയില്‍ നിന്നാണ്. എന്നാല്‍ ഇലക്‌ട്രിക്ക് ക്വിഡ് ഇന്ത്യയിലെത്തമെങ്കില്‍ കുറച്ചധികം സമയം കാത്തിരിക്കേണ്ടി വരും.