കൈലി ജെന്നറിന്റെ ആസ്തി അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും!

ഒറ്റയ്ക്ക് സമ്പാദിച്ച് ശത കോടീശ്വരിയാവുക. അതും 21-ാം വയസ്സില്‍. സിനിമയിലൊന്നുമല്ല ജീവിതത്തിലാണ്. കൈലി ജെന്നറിന് ആ നേട്ടം കൈവരിക്കാനായത്.ഫോബ്‌സ് ആഗോള സമ്പന്ന പട്ടികയിൽ ഇത്തവണ ഇടം പിടിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് അമേരിക്കക്കാരിയായ കൈലി.
‘ഫെയ്‌സ്ബുക്ക്’ സ്ഥാപകൻ മാർക്ക് സക്കർബെർഗിന്റെ റെക്കോഡാണ് കൈലി മറികടന്നിരിക്കുന്നത്. സക്കർബെർഗ് 23-ാമത്തെ വയസ്സിലാണ് ഫോബ്‌സ് പട്ടികയിൽ ആദ്യമായി ഇടം പിടിച്ചത്.

ടെലിവിഷൻ റിയാലിറ്റി ഷോ താരമായ കൈലി മൂന്നു വർഷം മുമ്പ് ‘കൈലി കോസ്‌മെറ്റിക്സ്’ എന്ന പേരിൽ സൗന്ദര്യവർധക ഉത്പന്നങ്ങളുമായി സംരംഭക രംഗത്തേക്കും ചുവടുവച്ചു. ഓൺലൈനിലൂടെയും ചെറിയ കടകളിലൂടെയും മാത്രമായിരുന്നു തുടക്കത്തിൽ വില്പന.

കഴിഞ്ഞ നവംബറിൽ സൗന്ദര്യവർധക ഉത്പന്ന സ്റ്റോറുകളുടെ ശൃംഖലയായ ‘ഉൾട്ട’യുമായി കരാറിലെത്തിയതോടെ കൈലിയുടെ സൗഭാഗ്യം തെളിഞ്ഞു. ഇപ്പോൾ ഉൾട്ടയുടെ ആയിരത്തോളം സ്റ്റോറുകളിൽ കൈലിയുടെ ലിപ് സ്റ്റിക്കും ലിപ് ലൈനറും ലഭ്യമാണ്