പകൽ താപനില ഉയരുന്നതിനാൽ വെയിലത്ത് പണിയെടുക്കുന്നവരുടെ ജോലിസമയം പുനഃക്രമീകരിക്കുന്നു..

പകൽ താപനില ക്രമാതീതമായി ഉയരുന്നതിനാൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാഹചര്യമുണ്ട്. അതിനാൽ, 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ 24, 25 വ്യവസ്‌ഥകൾ പ്രകാരം സംസ്‌ഥാനത്ത്‌ വെയിലത്ത് നിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സമയം 2020 ഫെബ്രുവരി 11 മുതൽ ഏപ്രിൽ 20 വരെ താഴെ പറയുന്ന രീതിയിൽ പുനഃക്രമീകരിച്ചിരിക്കുന്നതായി ലേബർ കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു.

പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്‌ക്ക്‌ 12 മുതൽ 3 മണി വരെ വിശ്രമവേളയായിരിക്കും.ഇവരുടെ ജോലിസമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായി നിജപ്പെടുത്തുന്നു. രാവിലെയും ഉച്ചയ്‌ക്ക്‌ ശേഷവും ഉള്ള മറ്റു ഷിഫ്റ്റുകളിലെ ജോലിസമയം യഥാക്രമം ഉച്ചയ്‌ക്ക്‌ 12 മണിയ്ക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം 3 മണിയ്ക്ക് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിക്കുന്നു.