അന്യ സംസ്‌ഥാനത്തേക്ക് ലോറിയിൽ ചരക്കുമായിപോയി തിരിച്ചുവരവെ 29 പേർ മുംബൈ ഭീവണ്ടിയിൽ കുടുങ്ങി

മൂവാറ്റുപുഴ :  കേരളത്തിൽനി്ന്നു ചരക്കുമായിപോയി തിരിച്ചുപുറപ്പെട്ട കേരളത്തിലെ 10 ലോറികൾ മൂംബൈ ഭീവണ്ടിയിൽ പോലീസ് തടഞ്ഞതിനാൽ കുടുങ്ങി. 10 ലോറികളിലുമായി ഡ്രൈവർ ഉൾപ്പെടെ 29 പേരാണ് എവിടേക്കുപോകാനാവാതെ കുടുങ്ങിയിരിക്കുന്നത്. ഇതിൽ അഞ്ച്് ലോറികൾ മൂവാറ്റുപുഴ സ്വദേശികളുടേതാണ്. മൂന്നു ലോറികൾ പെരുമ്പാവൂർ സ്വദേശികളുടേതും രണ്ടെണ്ണം കണ്ണൂർ സ്വദേശികളുടേതുമാണ്. മൂവാറ്റുപുഴയിൽനിന്നു പൈനാപ്പിൾ, ചക്ക തുടങ്ങിയ ഉത്പന്നങ്ങളുമായി ഹൈദ്രാബാദ്, രാജസ്ഥാൻ, അഹമ്മദാബാദ് എന്നിവടങ്ങളിൽ ലോഡ് ഇറക്കി കൊറോണ നിയന്ത്രണം മുലം നാട്ടിലേക്കു തിരിച്ച ലോറികളാണ് ഭീവണ്ടിയിൽ പോലീസ് തടഞ്ഞിരിക്കുന്നത്.

ലോറിയിലുള്ളവർ,   എങ്ങിനെയെങ്കിലും   കേരളത്തിലെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു വീഡിയോ സന്ദേശം അയച്ചിരിക്കുകയാണ്.