എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു ; ഒപ്പം സുരേഷ് റെയ്‌നയും

ഇന്ത്യയ്ക്കുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ വൻ വിജയങ്ങൾക്ക് നേതൃത്വം നൽകിയ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് ആരവങ്ങളില്ലാതെ അദ്ദേഹം പ്രഖ്യാപനം നടത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ പതിനാറ് വർഷത്തെ കരിയറിനാണ് ഇതോടെ തിരശീല വീഴുന്നത്. ഇക്കാലയളവിൽ ക്യാപ്റ്റൻ എന്ന നിലയിൽ സ്വന്തം പേരിൽ മാത്രം എഴുതിച്ചേർക്കപ്പെട്ട നേട്ടങ്ങൾ അദ്ദേഹത്തിനുണ്ട്. മൂന്ന് ഐ സി സി വിജയങ്ങൾ, 2007 ലെ ട്വന്റി ട്വന്റി ലോക കപ്പ്, 2011 ലെ 50 ഓവർ ലോക കപ്പ്, 2013 ലെ ഐ സി സി ചാമ്പ്യൻസ് ട്രോഫി എന്നിവ.

2014 ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഏകദിന ക്രിക്കറ്റിലും ട്വന്റി ട്വന്റി കളിലും ഇന്ത്യയുടെ പ്രതീക്ഷയായി 39 കാരനായ ധോണി നിലകൊണ്ടു. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട താരമായി ധോണി മാറിയിരുന്നു. ഏകദിന ക്രിക്കറ്റിൽ 10773 റൺസും ട്വന്റി ട്വന്റി യിൽ 1617 റൺസും നേടിയ അദ്ദേഹം വിക്കറ്റുകളും വീഴ്ത്തി.

2004 ഡിസംബറിൽ, 23 വയസ്സിൽ ബംഗ്ലാദേശിനെതിരെയാണ് അദ്ദേഹം ആദ്യ അന്താരാഷ്ട്ര ഏകദിനമത്സരം കളിച്ചത്. അടുത്ത വർഷം പാക്കിസ്‌താനെതിരെ വിശാഖപട്ടണത്ത് 148 റൺസ് നേടിക്കൊണ്ട് പ്രാമുഖ്യത്തിലേക്കുയർന്നു. ആ വർഷം അവസാനം അദ്ദേഹം ശ്രീലങ്കയ്‌ക്കെതിരെ ജയ്‌പുരിൽ, അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന ഏകദിന സ്‌കോറായ 183 റൺസ് നേടി. ഇത് ഒരു വിക്കറ്റ് കീപ്പർ ഏകദിന ക്രിക്കറ്റിൽ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറുമായിരുന്നു. 2006 ൽ ടെസ്റ്റ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ആദ്യ സെഞ്ചുറി പാകിസ്‌താനെതിരെ ഫൈസലാബാദിൽ നടന്ന മത്സരത്തിൽ നേടിയത്.

2008 ൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ പദവിയിലെത്തിയ ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ 2007 ലെ ഐ സി സി വേൾഡ് ട്വന്റി ട്വന്റി കപ്പ്, 2010 ലും 2016 ലും ഏഷ്യ കപ്പ്, 2011 ൽ ഐ സി സി ക്രിക്കറ്റ് വേൾഡ് കപ്പ്, 2013 ൽ ഐ സി സി ചാമ്പ്യൻസ് ട്രോഫി എന്നിവ കരസ്‌ഥമാക്കി.

റിട്ടയർമെന്റ് പ്രഖ്യാപിച്ചതോടെ, ഇന്ത്യയ്‌ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ഒടുവിലത്തെ മത്സരമായി കാണാക്കപ്പെടുക 2019 ലെ ഐ സി സി ക്രിക്കറ്റ് വേൾഡ് കപ്പ് സെമി ഫൈനൽ ആയിരിക്കും. ആ മത്സരത്തിൽ ഇന്ത്യ 18 റൺസിന്‌ ന്യൂസിലണ്ടിനോട് പരാജയപ്പെട്ടു. അത് അദ്ദേഹത്തിന്റെ 350 മത് ഏകദിനമത്സരവുമായിരുന്നു. മത്സരത്തിൽ 72 ബോളിൽ നിന്നും 50 റൺസ് ധോണി നേടി. 2004 ഡിസംബറിൽ, 23 വയസ്സിൽ ബംഗ്ലാദേശിനെതിരെയാണ് അദ്ദേഹം ആദ്യ അന്തര്ദട്ര ഏകദിനം കളിച്ചത്. അടുത്ത വർഷം പാക്കിസ്‌താനെതിരെ വിശാഖപട്ടണത്തും 148 റിൻസി നേടിക്കൊണ്ട് അദ്ദേഹം പ്രാമുഖ്യത്തിലേക്കുയർന്നു. എ വര്ഷം അവസാനം അദ്ദേഹം ശ്രീലങ്കയ്‌ക്കെതിരെ ജായ്‌പുരിൽ അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന ഏകദിന സ്‌കോറായ 183 നേടി. ഇത് ഒരു വിക്കറ്റ് കീപ്പർ ഏകദിന ക്രിക്കറ്റിൽ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറുമായിരുന്നു. 2006 ൽ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യത്തെ സെൻഞ്ചുറി പാകിസ്‌താനെതിരെ ഫൈസലാബാദിൽ നടന്ന മത്സരത്തിൽ നേടി.

എം എസ് ധോണി റിട്ടയർമെന്റ് പ്രഖ്യാപിച്ചതിന് തൊട്ടുപിറകെ സുരേഷ് കുമാർ റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും റിട്ടയർമെന്റ് പ്രഖ്യാപിച്ചു. ധോണിയെപ്പോലെ റെയ്‌നയും ഇൻസ്റാഗ്രാമിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. റിട്ടയർമെന്റ് അറിയിക്കുന്നതോടൊപ്പം തന്റെ കരിയറിനെയും അദ്ദേഹം അനുസ്‌മരിക്കുന്നു. സുഹൃത്തും മാർഗ്ഗദർശിയുമായ എം എസ് ധോണിയെപ്പോലുള്ള ഒന്നാം കിട കളിക്കാരോടൊപ്പം കളിയ്ക്കാൻ കഴിഞ്ഞത് അങ്ങേയറ്റം സന്തോഷകരമായ അനുഭവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.