‘മഹ’ ചുഴലിക്കാറ്റ്; നാല് ജില്ലകളില്‍ ജാഗ്രത; എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തില്‍ ഇന്നു പലയിടത്തും കനത്ത മഴയ്ക്കു സാധ്യത. തീവ്രമഴ സാന്നിധ്യമുള്ള എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്. അതേസമയം, അറബിക്കടലില്‍ രൂപം കൊണ്ട ‘മഹ’ ചുഴലിക്കാറ്റ് ഉച്ചയ്ക്കു മുന്‍പു ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് അടുക്കുന്നതിനാല്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 4.9 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ട്.കനത്ത മഴയെ തുടര്‍ന്ന് എംജി സര്‍വകലാശാല ഇന്നു നടത്തനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.