മെഡിക്ലെയിം പോളിസികളെ കുറിച്ച് ഈ കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം

റോണിയ കുരുവിള

ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കാൻ ഇന്ന് സാധാരണക്കാരായ എല്ലാ ജനവിഭാഗങ്ങളും താല്പര്യം കാണിക്കുന്നവരാണ്. എന്നാൽ എത്രമാത്രം പരിരക്ഷയാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ ഓരോ കമ്പനികളും വാഗ്ദാനം ചെയ്യുന്നതെന്നും ഓരോ ഉപഭോക്താവിനും അവ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താമെന്നതും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഏറ്റവും കുറഞ്ഞ പ്രീമിയം തുകക്ക് ഏറ്റവും കൂടുതൽ പരിരക്ഷ നൽകുന്ന ഇൻഷുറൻസ് കമ്പനികളെയാണ് സാധാരണ നാം തിരഞ്ഞെടുക്കാറുള്ളത്. നമ്മൾ പലപ്പോഴുo ഇൻഷുറൻസ് കമ്പനികൾ പറയുന്ന പരമാവധി തുകയിൽ തൃപ്തിപ്പെടും. എന്നാൽ ഇന്ത്യയിൽ ഇൻഷുറൻസ് കമ്പനികളെയും അവർ നൽകുന്ന പോളിസികളെയും നിയന്ത്രിക്കുവാൻ അധികാരപ്പെട്ട സ്ഥാപനമായ IRDA ഉപഭോക്താക്കൾക്കായി നിഷ്കർഷിക്കുന്ന ഒരു പ്രത്യേക ആനുകൂല്യമുണ്ട്. ഇത് പല ഇൻഷുറൻസ് കമ്പനികളും തുറന്നു പറയാറില്ല. ആരോഗ്യ ഇൻഷുറൻസ് രംഗത്ത് നിലവിലുള്ളതും എന്നാൽ സാധാരണക്കാർ അത്ര ശ്രദ്ധിക്കാത്തതുമായ RESTORATION CLAUSE ആണ് ഇത് .

Read Also; കാഞ്ഞിരമറ്റത്ത് രണ്ടരവയസുകാരന്റെ മരണവിധിയെഴുതി മൂര്‍ഖന്‍ പാമ്പ്; പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍; സംഭവം ഇങ്ങനെ..

ആരോഗ്യ ഇൻഷുറൻസ് എടുത്ത ഒരാൾക്ക് അസുഖം വന്നാൽ അതാതു കമ്പനികൾ പോളിസി തുകയുടെ അതേ മൂല്യത്തിനുള്ള ചികിത്സ ചിലവുകൾ വഹിക്കും. എന്നാൽ റീ സ്റ്റോറേഷൻ clause പ്രകാരം പോളിസി കാലാവധിക്കുള്ളിൽ പരിരക്ഷ എടുത്തിട്ടുള്ള ആൾക്ക് ( ഗ്രൂപ്പ് പോളിസിയിലാണെങ്കിൽ അതിൽ വരുന്ന ആർക്കെങ്കിലുമോ)വേറൊരു അസുഖവുമായി ബന്ധപ്പെട്ടു ആശുപത്രിയിലോ അനുബന്ധമായിട്ടോ വീണ്ടും ചിലവ് വന്നാൽ പോളിസി തുകയുടെ ഇരട്ടി വരെ ക്ലെയിം ചെയ്യാവുന്നതാണ് എന്ന വിവരം പലർക്കും അറിയില്ല.

Read Also; ‘ആകാശഗംഗ 2’ വരുന്നു; നായികയെ ആവശ്യമുണ്ടെന്ന് വിനയന്‍; മോഹന്‍ലാലിനെ ഒഴിവാക്കാന്‍ കമന്റ്‌; താഴെ തമ്മിത്തല്ല്‌ പൊങ്കാല!

ഇത് ഒരു പോളിസി കാലയളവിൽ ഒരാൾക്ക് മാത്രവും ഒരു തവണത്തേക്കു കൂടി മാത്രവുമേ ക്ലെയിം ചെയ്യുവാൻ സാധിക്കുകയുള്ളു. ആരോഗ്യ പരിരക്ഷ പോളിസികളിൽ ഈ clause ഉണ്ടോ എന്ന് നോക്കി മാത്രം തിരഞ്ഞെടുക്കുക. വ്യവസ്ഥകൾക്ക് വിധേയമാണെങ്കിലും പോളിസി തുകയുടെ 100% വരെ അധികമായി പരിരക്ഷ ലഭിക്കുന്നത് ഇന്നത്തെ ചിലവേറിയ ചികിത്സകൾക്ക് ഒരു കൈതാങ്ങു തന്നെയാണ്.

Read Also; പെരിയ മോഡല്‍ കൊലപാതകമാണ് ചിതറയിലേതെന്ന് ഇ പി ജയരാജന്‍; വ്യക്തി വൈരാഗ്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്‌