മന്ത്രിയെ രാജിവെച്ച വിമത എംഎല്‍എമാരെ കാണാന്‍ അനുവദിക്കാതെ പോലീസ്

രാജിവെച്ച കര്‍ണാടക വിമത എംഎല്‍എമാരെ കാണുന്നതിനായി മന്ത്രി ഡി കെ ശിവകുമാര്‍, ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡ എന്നിവര്‍ മുംബൈയിലെത്തി. എന്നാല്‍ വിമതര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് കടക്കാന്‍ ഇവരെ പോലീസ് അനുവദിച്ചിട്ടില്ല.

ശിമകുമാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് വിമത എംഎല്‍എമാര്‍ മുംബൈ പോലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഹോട്ടലിന് മുന്നില്‍ പോലീസ് സുരക്ഷയൊരുക്കുകയായിരുന്നു.