മുവാറ്റുപുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മൂവാറ്റുപുഴ കടാതി റോഡിൽ ധർമൂസ് ഫിഷ് ഹബ്ബിന് സമീപം വാഗണർ കാറും ഗ്യാസ് സിലിണ്ടറുമായി വന്ന ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കടാതി വെട്ടിക്കാട്ടുപുത്തൻപുര ശ്യാം (24) ആണ് മരിച്ചത്.  റക്കാട് കടമ്പിൽ വീട്ടിൽ അബി ജോർജ് (21) ആണ് ഗുരുതരമായി പരിക്കേറ്റയാൾ.
വ്യാഴാഴ്ച രാത്രി 9.30 നാണ് അപകടം നടന്നത്. KL 17 N 2523 രജിസ്ട്രേഷനിലുള്ള  വാഗണർ ആർ കാറാണ് അപകടത്തിൽ പെട്ടത്.

മുവാറ്റുപുഴയിൽ നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മുവാറ്റുപുഴ ഫയർ ഫോഴ്സ് ആണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.