‘ചിരിക്കൂ, ചിരിക്കൂ, ചിരിച്ചുകൊണ്ടേ ഇരിക്കൂ’; വൈറലായി ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

ചിരിക്കൂ, ചിരിക്കൂ, ചിരിച്ചുകൊണ്ടേ ഇരിക്കൂ

തിരുവനന്തപുരത്ത് സംഗീത പരിപാടിക്കിടക്ക് ഗായികയായ സിത്താരയോട് ” നിങ്ങൾ ടീവിയിൽ ഇങ്ങനെ ചിരിക്കരുത് ” എന്നൊരു മണ്ടൂസ് പറഞ്ഞ വാർത്ത കണ്ടു. എന്തൊരു ലോകം !

ഏറെ വ്യക്തിപരവും അനാവശ്യവും അനൗചിത്യവും ആയ ആ ആവശ്യത്തോട് സിത്താര പ്രതികരിച്ചത് പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ആണ്.

“പക്ഷെ അന്നും, ഇന്നും, എപ്പോളും പറയാനുള്ളത് ഒരു കാര്യമാണ് ! ഓർത്തുനോക്കുമ്പോൾ എന്റെ അമ്മയുടെ, അച്ഛമ്മയുടെ, ചെമ്മയുടെ അങ്ങനെ വീട്ടിൽ മിക്കവാറും എല്ലാവർക്കും ഇതേ അന്തംവിട്ട ചിരിയാണ് ! ഞാൻ എന്റെ ചിരി മാറ്റുന്നു എന്നതിന്റെ അർത്ഥം ഞാൻ എന്റെ വീടിനെ മറക്കുന്നു, എന്റെ ഇടത്തെ മറക്കുന്നു, എന്നെ തന്നെ മറക്കുന്നു എന്നാണ് !! അതിനു തത്കാലം തയ്യാറല്ല! ആ പ്രിയ സഹോദരന് റിമോട്ടിലെ മ്യുട്ട് ബട്ടൺ തന്നെ ശരണം !”

Read Also; കാണാതായ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി; ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം

എപ്പോഴും അന്തം വിട്ടു ചിരിക്കുന്ന ആളാണ് ഞാനും. എന്നോട് പൊതുവേദിയിൽ വച്ച് ആരെങ്കിലും ചിരിക്കേണ്ട എന്ന് പറഞ്ഞാൽ അയാളുടെ പിതൃപരമ്പരയെ ഞാൻ തീർച്ചയായും സ്മരിക്കും.

ചിരി ഒരു അനുഗ്രഹം മാത്രമല്ല ആയുധവും ആണ്. അതൊക്കെ ചിരിക്കാത്തവർക്ക് മനസ്സിലാവണം എന്നില്ല. അവരോട് സഹതാപം മാത്രം.

തൽക്കാലം ചിരിക്കുന്നവരോട് ഒപ്പം !

മുരളി തുമ്മാരുകുടി

Read Also; കൂട്ടുകാരിയുടെ വ്യാജ ബിക്കിനി ചിത്രം പ്രചരിപ്പിച്ചു; അപകീര്‍ത്തിപ്പെടുത്താന്‍ സോഷ്യല്‍മീഡിയയിലൂടെ മോശം സന്ദേശവും; 22കാരന്‍ അറസ്റ്റില്‍