‘കൊച്ചമ്മേ ഉഷയെ കൊന്നിട്ടിട്ടുണ്ട്’; ഏറ്റുമാനൂരില്‍ 70കാരന്‍ 50കാരിയെ കൊലപ്പെടുത്തി; സംഭവം ഇങ്ങനെ..

ഏറ്റുമാനൂര്‍; എംസി റോഡില്‍ വിമല ജംഗഷന് സമീപം കൊല്ലപ്പെട്ട കട്ടച്ചിറ കടവില്‍ പി ആര്‍ രാജന്റെ ഭാര്യ ഉഷ രാജനെ(50) കൊലപ്പെടുത്തിയത് കൂലിപ്പണിക്കാരന്‍ പ്രഭാകരന്‍(70). കൊലപ്പെടുത്തിയ ശേഷം വിട്ടുടമയുടെ സഹോദരി വല്‍സമ്മയെ ഫോണില്‍ വിളിച്ച് ഉഷയെ കൊന്ന വിവരം പ്രഭാകരന്‍ തന്നെയാണ് അറിയിച്ചത്. വീട്ടുടമയും കുടുംബവും ദക്ഷിണാഫ്രിക്കയിലായിരുന്നത് കൊണ്ട് പ്രഭാകരനെയായിരുന്നു വീടു പണിക്ക് ഏല്‍പ്പിച്ചിരുന്നത്.

വീട്ട് പണിക്ക് ഉഷയെ കൊണ്ടു വന്നതും പ്രഭാകരനാണ്. പൊതുവേ ശാന്ത സ്വഭാവകാരനായ പ്രഭാകരന്‍ എന്തിനാണ് ഉഷയെ കൊന്നതെന്ന് വ്യക്തമല്ല. വിവരം അറിഞ്ഞതോടെ പോലീസ് എത്തിയാണ് മുറി തുറന്ന് ഉഷയുടെ മൃതശരീരം പുറത്തെടുത്തത്.

Read Also; ബിലാലിനും കോട്ടയം കുഞ്ഞച്ചനും പുറമെ മമ്മൂട്ടിയുടെ ആ ഹിറ്റ് സിനിമയുടെയും രണ്ടാം ഭാഗം വരുന്നു