‘ഹൃദയത്തിൽ നിന്നൊരു കൂട്’; മുരുകന് വീടിന്റെ കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചത് എം.പിയും എംല്‍എയും ചേര്‍ന്ന്‌

പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നടപ്പിലാക്കുന്ന ഹൃദയത്തിൽ നിന്നൊരു കൂട് പദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ കല്ലിടൽ കർമ്മം ബെന്നി ബെഹന്നാൻ എം.പിയും ഇറാം ഗ്രൂപ്പ് വൈസ് പ്രസിഡന്റ് പൗലോസ് തേപ്പാലയും ചേർന്ന് നിർവഹിച്ചു.

വെങ്ങോല സ്വദേശിയായ പൗലോസ് തേപ്പാല സ്പോൺസർ ചെയ്യുന്ന ഈ ഭവനം വേങ്ങൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ പാലക്കാട്ടുചിറ എസ്.സി കോളനിയിലെ ചിറങ്ങറരമോളം പി. മുരുകനാണ് നിർമ്മിച്ചു നൽകുന്നത്. 417 ചതുരശ്രയടി ചുറ്റളവിലാണ് ഭവന നിർമ്മാണം.

എൽദോസ് കുന്നപ്പിള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഒ. ദേവസ്സി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ ഷാജി, റവ. ഫാ. വർഗീസ് മണ്ണാറുപറമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ ഷീബ ചാക്കപ്പൻ, ബിജു എം. ജേക്കബ്ബ്, ഒ.സി കുര്യാക്കോസ്, റോയി വർഗീസ്, എൽദോ ചെറിയാൻ, എൽദോ കെ. ചെറിയാൻ, വേങ്ങൂർ ദുർഗ്ഗാ ദേവി ക്ഷേത്ര സമിതി പ്രസിഡന്റ് എം.ആർ സുരേന്ദ്രൻ, സെക്രട്ടറി പി. വിജയൻ എന്നിവർ പ്രസംഗിച്ചു.