ജില്ലാ പഞ്ചായത്ത് അംഗം എൻ അരുൺ സംവിധാനം ചെയ്യുന്ന “അവകാശികൾ” സിനിമയുടെ ചിത്രീകരണം ആരംഭിച്ചു…

എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചലച്ചിത്രം  അവകാശികളുടെ ചിത്രീകരണം പെരുമ്പാവൂരില്‍ ആരംഭിച്ചു. ഇര്‍ഷാദ്, റ്റി.ജി. രവി, ജയരാജ് വാര്യര്‍ , അഞ്ജു അരവിന്ദ്, അനൂപ് ചന്ദ്രന്‍, എം.എ. നിഷാദ്, സോഹന്‍ സീനു ലാല്‍, ബേസില്‍ പാമ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. മുന്‍ മുഖ്യമന്ത്രി പി.കെ.വി യുടെ വസതിയില്‍ കേരളാ ഗവണ്‍മെന്റ് ചീഫ് വിപ്പ് കെ.രാജന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ടെല്‍ക് ചെയര്‍മാന്‍ എന്‍.സി. മോഹനന്‍, ഫാമിംഗ് കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.കെ. അഷറഫ്, ചലച്ചിത്ര സംവിധായകന്‍ എ.ആര്‍. ബിനുരാജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹന്‍, ബേസില്‍ പോള്‍, ലോക കേരളസഭ അംഗം ജോണ്‍സണ്‍ മാമലശ്ശേരി, കെ.പി. റെജിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിലും ആസാമിലുമായി ചിത്രീകരിക്കുന്ന സിനിമ ഏപ്രില്‍ മാസം പ്രദര്‍ശനത്തിനെത്തും.