26 C
Kochi
Friday, October 30, 2020

NATIONAL

കോവിഡിനെതിരെ അതീവജാഗ്രത തുടരണം : പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് രാജ്യത്തിന് നൽകിയ ടെലിവിഷൻ സന്ദേശത്തിൽ കോവിഡിനെതിരായ ജാഗ്രത അല്‌പം പോലും കുറയ്‌ക്കരുതെന്ന് ആവശ്യപ്പെട്ടു. ജനത കർഫ്യു മുതൽ രാജ്യം കോവിഡിനെതിരായ പോരാട്ടത്തിലാണ്. നമ്മുടെ ഡോക്‌ടർമാരും നഴ്‌സുമാരും...

മുൻകേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു

ബി ജെ പിയുടെ ആദ്യകാല നേതാക്കളിൽ പ്രമുഖനും ഒരു കാലഘട്ടത്തിൽ പാർലമെന്റിൽ അടൽ ബിഹാരി വാജ്‌പേയി, ലാൽ കൃഷ്‌ണ അദ്ധ്വാനി, മുരളി മനോഹർ ജോഷി എന്നിവർക്കൊപ്പം പാർട്ടിയുടെ ശബ്ദവുമായിരുന്ന ജസ്വന്ത് സിംഗ് അന്തരിച്ചു....

രാജ്യമെമ്പാടും വൻ കർഷകപ്രക്ഷോഭങ്ങൾ

രാജ്യത്തെ കാർഷികവൃത്തിയെയും ജനങ്ങളുടെ ഭക്ഷ്യസുരക്ഷയെയും അപകടത്തിലാക്കുവാനുള്ള സാദ്ധ്യതകൾ തുറക്കുന്ന മൂന്ന് കാർഷികബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യമെമ്പാടും നടക്കുന്ന പ്രക്ഷോഭം ഇന്ന് കൂടുതൽ ശക്തിയാർജ്ജിച്ചു. കാർഷികബില്ലുകൾക്കെതിരെ ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോഓർഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ...

ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം അന്തരിച്ചു; സംസ്‌കാരം ശനിയാഴ്ച

ഗായകനും സംഗീത സംവിധായകനുമായ എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി. ആഴ്ച്ചകളോളം കൊവിഡ് രോഗത്തോട് പൊരുതിയ ശേഷമാണ് 74കാരന്റെ അന്ത്യം.ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.  ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ ആശുപത്രിയില്‍...

അൽ ഖായിദ അക്രമണപദ്ധതി തകർത്തു

ഇന്ന് അതിരാവിലെ ഒരേ സമയം കേരളത്തിലെയും പശ്ച്ചിമ ബംഗാളിലെയും വിവിധ സ്‌ഥലങ്ങളിൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ ഐ എ) നടത്തിയ റെയ്‌ഡുകളിൽ എറണാകുളത്തുനിന്നും മൂർഷിദാബാദിൽ (പശ്ച്ചിമ ബംഗാൾ) നിന്നുമായി പാക്കിസ്‌താൻ കേന്ദ്രമായി...

സ്റ്റാർട്ട് അപ്പ് റാങ്കിംഗിൽ ദേശീയതലത്തിൽ കേരളം ഒന്നാമത്

സ്റ്റാർട്ട് അപ്പ് റാങ്കിംഗിൽ ദേശീയ തലത്തിൽ കേരളത്തിന് മികച്ച നേട്ടം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം തയ്യാറാക്കിയ സംസ്ഥാനങ്ങളുടെ സ്റ്റാർട്ട് അപ്പ് റാങ്കിങ് 2019ൽ കേരളത്തെ ടോപ് പെർഫോർമറായി തെരഞ്ഞെടുത്തു. സ്റ്റാർട്ട് അപ്പ്...

ഡൽഹിയിൽ കള്ളക്കടത്ത് – തീവ്രവാദബന്ധങ്ങൾക്ക്‌ ഇടനിലക്കാരി കോട്ടയം സ്വദേശിനിയെന്ന് സംശയം

എൻ.ഐ.എയുടേയും കസ്റ്റംസിൻ്റേയും അന്വേഷണങ്ങളിൽ കേരളത്തിലെ സ്വർണ്ണക്കടത്തിന് പിന്നിലുള്ളവർക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായും സംശയിച്ചിട്ടുള്ളതിന്റെ പശ്ചാത്തലത്തിൽ ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളുടെ ഇടനിലക്കാരി ഈ കോട്ടയം സ്വദേശിനിയാണെന്ന് കരുതപ്പെടുന്നു. https://youtu.be/1n7WlaMLpxU

ഇനി വോഡാഫോണും ഐഡിയയും ഇല്ല, പകരം പുതിയ ബ്രാൻറ് ‘വി’ ; ...

വോഡാഫോൺ ഐഡിയയുടെ പുതിയ ബ്രാൻറ് നെയിം പ്രഖ്യാപിച്ചു. 'വി' (Vi) എന്നായിരിക്കും പുതിയ ബ്രാന്റ് അറിയപ്പെടുക. വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വർഷത്തിനുള്ളിലാണ് ലോകത്തിലെ ഏറ്റവും...

രാഷ്ട്രം അദ്ധ്യാപകരെ ആദരിച്ചു

മനസ്സുകളിലേക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നിട്ട ഗുരുക്കമാർക്ക് മുൻപിൽ അദ്ധ്യാപകദിനമായ ഇന്ന് രാജ്യം കൃതജ്ഞതാഭരിതമായി. ഭാരതം കണ്ട ഉന്നതശീർഷരായ തത്വചിന്തകരിൽ ഒരാളും അദ്ധ്യാപകനും മുൻരാഷ്ട്രപതിയുമായ ഡോ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് രാഷ്ട്രം അദ്ധ്യാപകദിനമായി ആചരിക്കുന്നത്....

കോവിഡ് പ്രതിസന്ധിക്ക് പ്രയോഗികപരിഹാരം അവതരിപ്പിച്ച ലോകത്തിലെ...

കോവിഡ് 19 കാലഘട്ടത്തിൽ, ആരോഗ്യപ്രതിസന്ധിയെ അതിജീവിക്കുവാൻ പ്രായോഗിക പരിഹാരമാർഗ്ഗങ്ങൾ അവതരിപ്പിച്ചവരായി യു കെ യിലെ പ്രോസ്പെക്ട് മാഗസിൻ കണ്ടെത്തിയ ലോകത്തിലെ 50 പേരിൽ ഒന്നാം സ്‌ഥാനക്കാരിയായി കേരള ആരോഗ്യവകുപ്പ് മന്ത്രി കെ കെ...

പ്രണബ് മുഖർജിയുടെ മൃതദേഹം സംസ്‌ക്കരിച്ചു

തിങ്കളാഴ്ച വൈകിട്ട് അന്തരിച്ച മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ മൃതദേഹം ഡൽഹിയിലെ ലോധി റോഡ് ക്രിമെറ്റോറിയത്തിൽ ഇന്ന് രണ്ട് മണിയ്ക്ക് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു.  മകൻ അഭിജിത് മുഖർജി അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു....

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി അന്തരിച്ചു

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി (84) അന്തരിച്ചു. ഓഗസ്റ്റ് 10 മുതൽ  ഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലച്ചോറിൽ ഒരു ശാസ്ത്രക്രിയക്കുവേണ്ടിയാണ്  അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ വച്ച്...

കോടതിയലക്ഷ്യക്കേസിൽ അഡ്വ. പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെയും സുപ്രീം കോടതിയുടെ പ്രവർത്തനങ്ങളെയും വിമർശിച്ച് ട്വീറ്റ് ചെയ്‍തതിന്റെ പേരിൽ കോടതിയലക്ഷ്യം ചുമത്തപ്പെട്ട അഡ്വ. പ്രശാന്ത് ഭൂഷണ്‌ ഒരു രൂപ പിഴയായി അടയ്‌ക്കാൻ സുപ്രീം കോടതി ശിക്ഷ...

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സിപിഐ (എം) അഖിലേന്ത്യാ സമരം ഇന്ന്

ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സർക്കാർ ജനവിരുദ്ധനയങ്ങളാണ് പിന്തുടരുന്നതെന്ന് ആരോപിച്ചുകൊണ്ട് ആ നയങ്ങൾ തിരുത്തണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട് സിപിഐ (എം) അഖിലേന്ത്യാ തലത്തിൽ ആഗസ്റ്റ് 23 ന് ഞായറാഴ്ച്ച പ്രതിഷേധസമരം നടത്തുന്നു. സമരത്തിൽ പങ്കെടുക്കുന്നവർ അവരവരുടെ...

കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാർ ‌

1. Laila Razak 51 Female 2. Emrin Mohammed 1 Female 3. Fathima Vadakkayil 28 Female 4. Hadiya Veedika Mannil 21 Female 5. Fathima Naira Karimbanakkal 1 Female 6. Ummukulsu...

അമിത് ഷായ്ക്ക് കോവിഡ്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കോവിഡ് ബാധിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കാര്യം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവരോട് നിരീക്ഷണത്തിൽ കഴിയാനും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. ഡൽഹിയിലെ ഒരു ആശുപത്രിയിലാണ് അദ്ദേഹത്തെ...

20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു

ലോക്ക് ഡൗണിന്റെ നാലാം ഘട്ടം തീർത്തും വ്യത്യസ്‌തമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു. രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. നാലാം ഘട്ടത്തെ സംബന്ധിച്ച വിവരങ്ങൾ മെയ് 18 ന് മുൻപ് അറിയിക്കും. 20 ലക്ഷം...

മഹാരാഷ്ട്രയിൽ, മധ്യപ്രദേശിൽ നിന്നുള്ള 16 തൊഴിലാളികൾ ട്രെയിൻ കയറി മരിച്ചു

മഹാരാഷ്ട്രയിലെ ഔരംഗാബാദിൽ മധ്യപ്രദേശിൽ നിന്നുള്ള 16 തൊഴിലാളികൾ ട്രാക്കിൽ ഉറങ്ങിക്കിടക്കവേ ഗുഡ്‌സ് ട്രെയിൻ കയറി മരിച്ചു. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ട്രെയിനിൽ കയറുന്നതിനുവേണ്ടി ജൽനയിൽ നിന്നും നൂറ്റമ്പത് കിലോമീറ്റർ അകലെയുള്ള ബുസാവലിലേക്ക് കാൽനടയായുള്ള യാത്രയ്‌ക്കിടെ...

രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഞായറാഴ്ച ജനങ്ങൾ പുറത്തിറങ്ങരുത്

കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച(മാർച്ച് 22) രാവിലെ ഏഴുമണി മുതൽ രാത്രി ഒമ്പതുമണിവരെ 'ജനതാ കർഫ്യൂ' കർഫ്യൂവിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഈ സമയം ജനങ്ങൾ വീടിനു പുറത്തിറങ്ങരുതെന്നും ജനങ്ങൾക്കു...

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കണമെന്ന് രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും…

എണ്ണ വില അന്തർദ്ദേശീയ മാർക്കറ്റിൽ 35 ശതമാനം കുറഞ്ഞ സാഹചര്യത്തിൽ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ഉടൻ കുറയ്‌ക്കണമെന്ന് മുൻ കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധിയും സി പി ഐ (എം) ജനറൽ സെക്രട്ടറി...

ഓസ്ട്രേലിയയിൽ കാറപകടത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടത്തി. ഇരുവരുടെയും മൃദദേഹങ്ങൾ ...

ഓസ്ട്രേലിയയിൽ വച്ച് ഡിസംബർ 20 നുണ്ടായ റോഡപകടത്തിൽ കാർ തീപിടിച്ച് മരണമടഞ്ഞ നവദമ്പതികളായ തുരുത്തിപ്ലി സ്വദേശി ആൽബിൻ ടി മാത്യുവിന്റെയും ഭാര്യ നീനു എൽദോയുടെയും ശവസംസ്‌കാരം ബുധനാഴ്ച തുരുത്തിപ്ലി സെന്റ്‌ മേരീസ് വലിയ...

കര്‍ണാടകയില്‍ 17 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചു

കര്‍ണാടകയില്‍ 17 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചു. കര്‍ണാടക സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാം. ഇത് ബിജെപിക്ക് വലിയൊരു ആശ്വാസമാണ്. രാജിയും അയോഗ്യതയും...

ബിജെപിയെ വെട്ടിലാക്കി ശിവസേന മുഖപത്രം

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണം അനിശ്ചിതമായി നീളുന്നതിനിടെ ബി ജെ പി ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ശിവസേന. ശിവസേന എം എല്‍ എമാരെ ചിലര്‍ പണം കൊടുത്ത് വിലക്കെടുക്കാന്‍ ശ്രമിക്കുകയാണെന്ന് സംഘടനയുടെ മുഖപത്രമായ സാമ്ന...

ബാലിക കുഴല്‍ കിണറില്‍ വീണ് മരിച്ചു

ഹരിയാനയിലെ കര്‍ണാല്‍ ഗരൗന്ധ ഹര്‍സിംഗ്പുര ഗ്രാമത്തിലാണ് വീടിന് സമീപത്ത് കളിച്ച്‌കൊണ്ടിരിക്കെ ശിവാനിയെന്ന ബാലിക കിണറ്റില്‍ വീണത്. അമ്പതടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറില്‍ നിന്ന് ശിവാനിയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച വൈകുന്നേരമാണ കളിച്ച്‌കൊണ്ടിരിക്കെ...

കുഴല്‍ കിണര്‍ രക്ഷാപ്രവര്‍ത്തനം ചാനലില്‍ തത്സമയം കാണുമ്പോള്‍ സ്വന്തം മകന്‍ വീപ്പയില്‍ മുങ്ങി മരിച്ചു

തൂത്തുക്കുടി: തമിഴ്‌നാട്ടില്‍ കുഴല്‍കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ സുജിത് വില്‍സന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം ദമ്പതികള്‍ ടെലിവിഷനില്‍ കണ്ടുകൊണ്ടിരിക്കെ അവരുടെ രണ്ട് വയസ്സുള്ള മകള്‍ വീപ്പയിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു. തമിഴ്‌നാട്ടിലെ ത്രെസ്പുരം ഗ്രാമത്തിലാണ്...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 10 മരണം

ഉത്തർപ്രദേശിലെ മൗവിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് മരണം. പതിനഞ്ചോളം പേർക്ക് പരുക്ക്. തിങ്കളാഴ്ച രാവിലെ മൗ ജില്ലയിലെ മൊഹമ്മദാബാദിലായിരുന്നു അപകടം. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിരവധിപേർ താമസിക്കുന്ന ഇരുനില കെട്ടിടം തകർന്നു...

മന്ത്രിയെ രാജിവെച്ച വിമത എംഎല്‍എമാരെ കാണാന്‍ അനുവദിക്കാതെ പോലീസ്

രാജിവെച്ച കര്‍ണാടക വിമത എംഎല്‍എമാരെ കാണുന്നതിനായി മന്ത്രി ഡി കെ ശിവകുമാര്‍, ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡ എന്നിവര്‍ മുംബൈയിലെത്തി. എന്നാല്‍ വിമതര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് കടക്കാന്‍ ഇവരെ പോലീസ് അനുവദിച്ചിട്ടില്ല. ശിമകുമാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന്...

ജമ്മു കശ്മീരില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ തീവ്രവാദികളും സുരക്ഷാ സേനയുമായുണ്ടായ ഏറ്റ്മുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇവരില്‍നിന്നും തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയിലെ ബ്രാവ് ബന്ദിയ മേഖലയിലായിരുന്നു ഏറ്റ്മുട്ടല്‍. അതേ സയം കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല....

പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി  വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. രാത്രി 11.45 ന് കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ തങ്ങും . ശനിയാഴ്ച രാവിലെ 8.55...

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; 12 എം എല്‍ എമാര്‍ പാര്‍ട്ടി വിട്ടു

തെലങ്കാനയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി 12 എം എല്‍ എമാര്‍ പാര്‍ട്ടി വിട്ടു. സംസ്ഥാനത്തിന്റെ വികസനത്തിനായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി വിട്ട എം എല്‍ എമാര്‍...