കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരം നാടിന് സമർപ്പിച്ചു

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരം ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നാടിന് സമർപ്പിച്ചു. ആൻ്റണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിൻ്റെ 2 കോടി രൂപയും,എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയും വകയിരുത്തി 3 നിലകളിലായി 12000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പുതിയ ഓഫീസ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റഷീദ സലീം, ഗ്രാമവികസന കമ്മീഷണർ എൻ പത്മകുമാർ ഐ എ എസ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ രഞ്ജിനി രവി, സന്ധ്യാ ലാലൂ, ബെന്നി പോൾ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ പയസ്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സെലിൻ ജോൺ, ബിന്ദു ജയകുമാർ, എം എൻ ശശി, സെബാസ്റ്റ്യൻ ആഗസ്തി, വിൽസൺ ഇല്ലിക്കൽ, ഒ ഇ അബ്ബാസ്, എ വി രാജേഷ്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ധന്യ എൻ ജനാർദ്ദനൻ, എ ഡി സി ജനറൽ എസ് ശ്യാമലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എച്ച് നാസർ, അസിസ്റ്റൻ്റ് എഞ്ചിനീയർ അനൂപ് ജോർജ്, രാഷ്ട്രീയ – സാമൂഹ്യ – സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.