ഓറഞ്ച് തൊലി കൊണ്ട് മുഖം മിനുക്കാം!

ഓറഞ്ച് തൊലി കൊണ്ട് മുഖം മിനുക്കാം. ചുമ്മാ പറഞ്ഞതല്ല. ഓറഞ്ച് തൊലി മുഖം മിനുക്കാന്‍ നല്ലതാണ്. എങ്ങനെയെന്നല്ലേ.. ദാ ഇങ്ങനെ..

ഓറഞ്ച് തൊലി അരച്ചോ ഉണക്കിപ്പൊടിച്ചോ തൈരില്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. ഉണങ്ങി കഴിയുമ്പോള്‍ തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയാം. ചര്‍മം വൃത്തിയാക്കുന്നതിനും കൂടുതല്‍ തിളക്കം ലഭിക്കുന്നതിനും ഇത് നല്ലതാണ്. ഓറഞ്ച് പൊടി അരച്ചത്, തേന്‍, ചെറുനാരങ്ങനീര് എന്നിവ കലര്‍ത്തി മുഖത്ത് പുരട്ടാം. മുഖത്ത് പുരട്ടി ഉണങ്ങി കഴിയുമ്പോള്‍ കഴുകിക്കളയാം.

ഇത് ചര്‍മത്തിന് മൃദുത്വവും നിറം നല്‍കാനും സഹായിക്കും. ഇതിലെ തേന്‍ ചര്‍മം വരണ്ടു പോകുന്നതില്‍ നിന്ന് തടയുന്നു. ചെറുനാരങ്ങയാകട്ടെ ബ്ലീച്ച് ഗുണമാണ് നല്‍കുന്നത്.

ഓറഞ്ചു തൊലി ഉണക്കി പൊടിച്ചതും മഞ്ഞള്‍പ്പൊടിയും തൈരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചര്‍മത്തിന് നിറം നല്‍കാന്‍ സാഹായിക്കും. മുഖത്തെ കരുവാളിപ്പ് മാറാനും ഇത് നല്ലതാണ്.