വിശ്രമ ജീവിതത്തിലും വിശ്രമിക്കാതെ മൈതീൻ മാസ്റ്ററുടെ ജൈവ കൃഷി; നെൽ കൃഷിയുടെയും മത്സ്യകൃഷിയുടെയും വിളവെടുപ്പുത്സവം ആഘോഷമാക്കി നാട്ടുകാരും

സമിശ്ര കൃഷിയിലൂടെ വിജയം കൊയ്ത് ശ്രദ്ധേയനായ റിട്ടയേർഡ് അധ്യാപകൻ
കോതമംഗലം പല്ലാരിമംഗലം പഞ്ചായത്തിലെതടത്തി കുന്നേൽ  റ്റി.എം.മൈതീൻ മാസ്റ്റർ നടത്തുന്ന ജൈവ നെൽകൃഷിയുടെയും മത്സ്യകൃഷിയുടെയും വിളവെടുപ്പുത്സവം പോത്താനിക്കാട് ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ജെ ബോബൻ ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം റ്റി.എം. അമീൻ അധ്യക്ഷനായിരുന്നു.
കാർഷിക രംഗത്ത് പുതിയ രീതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്ന കർഷകനാണ് ഈ റിട്ട. അധ്യാപകൻ. 33 വർഷം മലപ്പുറം ജില്ലയിൽ വേങ്ങരയിലുള്ള ഒരു വിദ്യാലയത്തിൽ അധ്യാപകനായിരുന്നു’.  നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് മാഷ് കാർഷിക രംഗത്ത് സജീവമായത്. ഇദ്ദേഹത്തോടൊപ്പം റിട്ട. അധ്യാപികയായ ഭാര്യ കദീജയും മക്കളും കൃഷിരംഗത്തും  സഹായത്തിനായുണ്ട്.
പരമ്പരാഗത കർഷക കുടുബത്തിൽ ജനിച്ചു വളർന്നതുകൊണ്ട് കൃഷിയോട് ഉള്ള ആത്മബന്ധമാണ് ഈ രംഗത്ത് പരീക്ഷണത്തിന് കാരണമെന്ന് മൈതീൻ മാഷ് പറയുന്നു. നടത്തുന്നതെല്ലാം ജൈവകൃഷിയാണന്നാണ് ഈ റിട്ട. അധ്യാപകന്റെ കൃഷികളുടെ ഒരുപ്രത്യേകത. റബ്ബർ, തെങ്ങ്, കമുക്, നെൽകൃഷി, വാഴ,കപ്പ,പച്ചക്കറി, വിവിധ ഇനം മൽസ്യങ്ങൾ , തേനീച്ച വളർത്തൽ തുടങ്ങിയവ എല്ലാം തന്നെ ഒരു വളപ്പിൽ തന്നെ നടത്തുന്നുവെന്നതാണ് ഏറെ ശ്രദ്ധേയമാകുന്നത്.
വിഷ രഹിതമായ വസ്തുക്കൾ ഉൽപ്പാദിപിക്കുകയെന്നതാണ് പ്രധാനമായും ലക്ഷ്യമെന്ന് ഇദ്ദേഹം പറയുന്നു.
https://www.youtube.com/watch?v=UeoYGb-g7D4&feature=youtu.be
പല്ലാരിമംഗലം കൃഷിഭവന് കീഴിൽ പ്രവർത്തിക്കുന്നമൈത്രിക കർഷക ക്ലസ്റ്ററിലെ ഒരു അംഗം കൂടിയാണ് മൈതീൻ മാഷ്. അത് കൊണ്ട് ഉൽപാദിപ്പിക്കുന്ന കാർഷിക വിളകൾ ക്ലസ്റ്ററിന്റെ അടിവാടുള്ള കർഷക മാർക്കറ്റിലൂടെയാണ് വിൽപ്പന നടത്തുന്നത്. ജൈവ രീതിയിൽ ഉൽപ്പാദിപ്പിക്കുന്ന നെല്ല് കുത്തി അരിയാക്കിയാണ് ഇദ്ദേഹം കർഷക മാർക്കറ്റിൽ വിൽപ്പനക്ക്എത്തിക്കുന്നത്.
സർവ്വീസിൽ ഉണ്ടായിരുന്ന കാലത്തും കൃഷി ചെയ്യുക എന്നത് താൽപര്യമുള്ള കാര്യമായിരുന്നുവെന്നും അത് കൊണ്ടാണ് റിട്ടയർ ചെയ്ത ശേഷം ഈ രംഗത്ത് സജീവമായ തെന്നും മൈതീൻ മാഷ് പറയുന്നു. മണ്ണിൽ കൃഷി ചെയ്ത് വിളവെടുക്കുമ്പോൾ ഉണ്ടാകുന്ന ആത്മ നിർവൃതി പറഞ്ഞറിയിക്കുവാൻ കഴിയാത്തതാണന്നാണന്നും ഈ റിട്ടയർ അധ്യാപകൻ സാക്ഷ്യപ്പെടുത്തുന്നു. ഇദ്ദേഹത്തിന്റെ വാക്കുകൾ അന്യമായി കൊണ്ടിരിക്കുന്ന
നമ്മുടെ കാർഷിക രംഗത്തിന് പുത്തൻ ഉണർവ്വാണ് നൽകുന്നത്.