ചെറുവട്ടൂർ ഡിവിഷനിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പി എ എം ബഷീർ

ചെറുവട്ടൂർ ബ്ലോക്ക് ഡിവിഷനിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പി എ എം ബഷീർ പത്രിക നല്കി. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് , റൂറൽ ബാങ്ക് പ്രസിഡൻ്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുള്ള  ബഷീറിന്റെ   ആദ്യ മത്സരമാണിത് .കോതമംഗലത്തെ പ്രമുഖ വ്യാപാരി കൂടിയാണ് ബഷീർ. യു ഡി എഫ് നേതാക്കളായ കെ എം കുഞ്ഞും ബാവ, മുഹമ്മദ് കൊളത്താപ്പിള്ളി, സുനീർ കുഴുപ്പിള്ളി, എം ഐ നാസ്സർ, കെ കെ പരീത് എന്നിവർ പത്രിക സമർപ്പണ വേളയിൽ സന്നിഹിതരായിരുന്നു. എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് മുൻ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ കെ എം പരീത് ആണ്.