സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം : രണ്ട് പേർ കൂടി പിടിയിൽ

തിരുവൈരാണിക്കുളം സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം
പണയം വച്ച് പണം തട്ടിയ കേസ്സിലെ രണ്ടും മൂന്നും പ്രതികളായ
ചൊവ്വര തെക്കുഭാഗം, വെള്ളാരപ്പിള്ളി പുളിങ്ങാമ്പിള്ളി വീട്ടിൽ വീനീഷ്
(32), വെങ്ങോല, തണ്ടേക്കാട് കൂട്ടായിയിൽ വീട്ടിൽ ഷാജി (43)
എന്നിവരെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസ്സിലെ ഒന്നാം
പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഷാജിയാണ് മുക്കുപണ്ടങ്ങൾ
തയ്യാറാക്കി പണയപ്പെടുത്തുന്നതിനായി മറ്റു പ്രതികൾക്ക് നൽകിയത് .

തിരുവൈരാണിക്കുളം സർവീസ് സഹകരണ ബാങ്കിൽ കഴിഞ്ഞ
ഫെബ്രുവരിയിലാണ് മുക്കു പണ്ടം പണയം വച്ച് 46000/- രൂപയുടെ
തട്ടിപ്പു നടത്തിയത്. എറണാകുളം റൂറൽ എസ് പി കെ കാർത്തിക്കിന്
ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ്
ചെയ്തത്. പെരുമ്പാവൂർ ഡി വൈ എസ് പി ബിജു മോൻ, കാലടി
പൊലീസ് ഇൻസ്പക്ടർ ലത്തീഫ് എം.ബി, എസ് ഐ മാരായ സ്റ്റെപ്റ്റോ
ജോൺ, ടി.എ.ഡേവിസ്, ടി.വി.ദേവസി, പി .ജെ,ജോയി എ എസ് ഐ
അബ്ദുൾ സത്താർ, എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികൾ
സമാന രീതിയിൽ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ച്
അന്വേഷണം നടത്തിവരുന്നതായി എസ് പി
പറഞ്ഞു. പ്രതികളെ പെരുമ്പാവൂർ കോടതിയിൽ
ഹാജരാക്കി.