പെരുമ്പാവൂരില്‍ യുവതിയുടെ കൊലപാതകം; പ്രതിക്ക് സ്ത്രീകള്‍ വീക്കനസ്, സ്ഥിരം ശല്യക്കാരനെന്ന് നാട്ടുകാര്‍; കൊച്ചിവട്ടം എക്‌സ്‌ക്ലൂസീവ്‌

പെരുമ്പാവൂരില്‍ മലയാളി യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം തൂമ്പ കൊണ്ട് അതിക്രൂരമായി വെട്ടികൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇതരസംസ്ഥാനക്കാരനായ ഉമര്‍ അലി സ്ഥിരമായി സ്ത്രീകളെ ശല്യം ചെയ്തിരുന്നതായി പെരുമ്പാവൂര്‍ നിവാസികളുടെ വെളിപ്പെടുത്തല്‍. പാലക്കാട്ട്ത്താഴത്ത് ജംബ്ബോ സര്‍ക്കസ് വേദിയില്‍ സ്ത്രീകളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ സംഘാടകര്‍ പിടിച്ച് പുറത്താക്കിയിരുന്നെന്നും അതിന് ശേഷം ലഹരി മരുന്ന് കേസില്‍ നഗരത്തിലെ ജനങ്ങള്‍ ഇയാളെ മൂന്നാഴ്ച മുന്‍പ് പിടികൂടിയിരുന്നതായും കണ്ടെത്തല്‍.

2 ലക്ഷത്തിലധികം ഇതരസംസ്ഥാനക്കാര്‍ തിങ്ങിപാര്‍ക്കുന്ന പെരുമ്പാവൂരില്‍ ലഹരി മരുന്ന് വില്‍പ്പന വര്‍ധിക്കുന്നുവെന്ന് നിരവധി തവണ പരാതിപ്പെട്ടിട്ടും പോലീസിനോ എക്‌സൈസിനോ മുനിസിപ്പാലിറ്റിക്കോ ഇത്തരം സംഘങ്ങളെ തുടച്ച് നീക്കാന്‍ കഴിയാതെ പോയതിന്റെ കൂടി ഇരയായി മാറെണ്ടിവന്നത് ദീപ എന്ന യുവതിയാണ്.

9 വര്‍ഷത്തിനിടെ ഇതരസംസ്ഥാനക്കാര്‍ നടത്തിയത് 9 കൊലപാതകങ്ങള്‍ എന്നിട്ടും ഇവരെ നിയന്ത്രിക്കാന്‍ പോലീസിന് കഴിയാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്. പോലീസ് വിഷയത്തില്‍ നിരുത്തരാവാദിത്തപരമായ സമീപനമാണ് കാണിക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.