‘ഞാനെടുത്ത വീഡിയോ കണ്ടെങ്കിലും ഇവനെ തുറങ്കിലടച്ചിരുന്നെങ്കില്‍; പെരുമ്പാവൂരിനെ നാണംകെടുത്തിയ കൊലപാതകം നടക്കില്ലായിരുന്നു’; യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

പെരുമ്പാവൂരില്‍ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പോലീസിന്റെ അനാസ്ഥക്കെതിരെ പ്രതികരിച്ച് പെരുമ്പാവൂരിലെ നാട്ടൊരുമ അംഗം താരീഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അറസ്റ്റിലായ ഇതരസംസ്ഥക്കാരനായ ഉമര്‍ അലിയെ ലഹരി മരുന്ന് കേസില്‍ നാട്ടുകാര്‍ തെളിവ് സഹിതം പിടികൂടിയ ദൃശ്യങ്ങള്‍ താരീഖ് എന്ന ചെറുപ്പക്കാരന്‍ നമ്മുടെ സ്വന്തം പെരുമ്പാവൂര്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ മൂന്നാഴ്ച മുന്‍പ് പുറത്തുവിട്ടിരുന്നു. പുറത്തുവിട്ട വീഡിയോ വൈറലായിട്ടും പ്രതിക്കെതിരെ നിയമപാലകർ നടപടി സ്വീകരിച്ചില്ലെന്നും അതിന്റെ പ്രത്യാഘാതമാണ് കൊലപാതകമെന്നും യുവാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
താരീഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

‘ഞാൻ ഈ വിഡിയോ എടുത്ത് എഫ്.ബി-യിൽ പോസ്റ്റ് ചെയ്തത് കണ്ടെങ്കിലും നിയമപാലകർ കണ്ണ് തുറന്ന് ഇവനെ തുറങ്കലിൽ അടച്ചിരുന്നെങ്കിൽ പെരുമ്പാവൂരിനെ നാണം കെടുത്തുന്ന ഒരു കൊലപാതകം ഇപ്പോൾ നടക്കില്ലായിരുന്നു…’