ശിവരാത്രിക്ക് ആലുവ മണപ്പുറം വൃത്തിയാക്കാൻ പെരിയാർ റണ്ണേഴ്‌സ് ..

പെരിയാറിനെ മാലിന്യമുക്തമാക്കുക എന്ന പരിപാടിയുമായി  ആലുവയിലെ പെരിയാർ റണ്ണേഴ്‌സ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച  കാശി പെരിയാർ റിവർ റൺ നടത്തി. യു സി കോളേജിൽ നിന്നും ആരംഭിച്ച്  തടിക്കക്കടവ്, പാറാന വഴി തിരികെ  യു സി കോളേജിലെത്തുന്ന  10 കിലോമീറ്റർ ആയിരുന്നു ഓട്ടം. ഈ ശിവരാത്രിക്ക്‌, ഇതുപോലെ ഓട്ടമായി ചെന്ന് മണപ്പുറത്ത് നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതാണ്. ഓടുന്നതിന്റെ ആരോഗ്യപരമായ നേട്ടങ്ങളെപ്പറ്റിയുള്ള ബോധവൽക്കരണവും ഒപ്പം നടക്കുന്നു.

പെരിയാർ സംരക്ഷണവും നാലു വർഷം  മുമ്പ് ആരംഭിച്ചതും 200 പേരുടെ അംഗസംഖ്യയുള്ളതുമായ ഈ സംഘടനയുടെ പരിപാടിയാണ്.  യു സി കോളേജ് പ്രിൻസിപ്പൽ ഡോ.  ഡേവിഡ് സാജു  മാത്യു  ഉദ്ഘാടനം ചെയ്ത ഓട്ടത്തിൽ  സബ് കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, അനവധി  അത് ലറ്റുകൾ എന്നിവരടക്കം ഏകദേശം 1100 ആളുകൾ പങ്കെടുത്തു.

രാവിലെ ആറുമണിക്ക് ആരംഭിച്ച ഓട്ടം 8.30 ന്  സമാപിച്ചു. യു സി കോളേജിലെ എൻസിസി  വിഭാഗം പരിപാടിയുടെ  വോളണ്ടിയേഴ്സ് ആയി പ്രവർത്തിച്ചു. ഓട്ടത്തിൽ പങ്കെടുത്തവർക്ക്‌  600 രൂപ ആയിരുന്നു രജിസ്ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്തവർക്ക് ടീ ഷർട്ട്,  മെഡൽ  എന്നിവ നൽകി. ഓടുന്നവരെ ഒരു ആംബുലൻസ് അനുഗമിക്കുകയും ചെയ്തിരുന്നു. ഓട്ടത്തിന്റെ പാതയിൽ വെള്ളവും ലഘുഭക്ഷണവും ലഭ്യമാക്കിയിരുന്നു. പങ്കെടുത്തവർക്ക്  പ്രായഭേദമനുസരിച്ചു സമ്മാന ങ്ങളും വിതരണം ചെയ്‌തു.

സിനിമാതാരം വിവിയ ശരത്‌, മിസ് കേരള  ടോപ്പ് 10 അപർണ എന്നിവർ  സമ്മാനങ്ങൾ നൽകി.