പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കണമെന്ന് രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും…

എണ്ണ വില അന്തർദ്ദേശീയ മാർക്കറ്റിൽ 35 ശതമാനം കുറഞ്ഞ സാഹചര്യത്തിൽ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ഉടൻ കുറയ്‌ക്കണമെന്ന് മുൻ കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധിയും സി പി ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു. പെട്രോൾ വില 60 രൂപയിൽ താഴേയ്‌ക്ക്‌ കൊണ്ടുവരാൻ കഴിയില്ലേയെന്നു ശ്രീ ഗാന്ധി സർക്കാരിനോട് ചോദിച്ചു. അങ്ങിനെ ചെയ്താൽ അത് തകർച്ച നേരിടുന്ന സമ്പദ് വ്യവസ്‌ഥയ്‌ക്ക്‌ താങ്ങാകും എന്ന് അദ്ദേഹം പറഞ്ഞു.