‘പിണറായി  ഭരണത്തിൽ ആലപ്പുഴയിൽ കലക്ടർമാർക്കും രക്ഷയില്ല’; ഷാനിമോൾ ഉസ്മാൻ എം.എൽ.എ

ആലപ്പുഴ: ജില്ലാ കളക്ടർമാരെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സിപിഎം നിലപാട് ആലപ്പുഴ ജില്ലയുടെ വികസനത്തെ പിന്നോട്ടടിക്കുകയാണെന്ന്  ഷാനിമോൾ ഉസ്മാൻ എം.എൽ.എ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇപ്പോൾ മൂന്നാമത്തെ കലക്ടറാണ് ആലപ്പുഴയിൽ നിലവിലുള്ളത്. പ്രളയവും കാലാവസ്ഥ വ്യതിയാനവും മൂലം ജില്ലയിൽ ഉണ്ടായിട്ടുള്ള ദുരിതങ്ങൾ കളക്ടർമാരെ  നിരന്തരം മാറ്റുന്ന സർക്കാർ നടപടികൾ മൂലം പരിഹാരമില്ലാത്ത തുടരുകയാണ്. കാർഷിക മേഖലയും  തീരദേശമേഖലയും ഉൾപ്പെടുന്ന ആലപ്പുഴജില്ലയിൽ ശരിയായ രീതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അവർ പറഞ്ഞു. സിപിഎമ്മിന്റെ രാഷ്ട്രീയ താല്പര്യം സംരക്ഷിക്കാൻ  ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തുമ്പോൾ പാവപെട്ട ജനങളുടെ ന്യായമായ അവകാശങ്ങളാണ്  തകർക്കപെടുന്നതെന്നും എം.എൽ.എ വാർത്ത കുറിപ്പിൽ പറഞ്ഞു