കരിമുകളിനടുത്ത് പിണർമുണ്ടയിൽ ചെരുപ്പ് വേസ്റ്റ് റീസൈക്കിൾ യൂണിറ്റ് കത്തി നശിച്ചു..

കരിമുകളിനടുത്ത് പിണർമുണ്ടയിൽ ചെരുപ്പ് വേസ്റ്റ് റീസൈക്കിൾ ചെയ്യുന്ന നിർമ്മാണ യൂണിറ്റിന് തീ പിടിച്ച് അനേകലക്ഷം രൂപയുടെ നഷ്ടമുണ്ടായി . കെട്ടിടത്തിനകത്തുണ്ടായിരുന്ന ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുക കൂടി ചെയ്തപ്പോൾ തീ കൂടുതൽ ആളിപ്പടർന്നു. തൃപ്പൂണിത്തുറ , പട്ടിമറ്റം, പെരുമ്പാവൂർ, ഗാന്ധിനഗർ, തൃക്കാക്കര, ബി പി സി എൽ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ എഞ്ചിനുകളെത്തി തീ ഏതാണ്ട് അണച്ചുകഴിഞ്ഞു. വാത്ത്യാത്ത് അലിയാർ എന്നയാളുടെ ഉടമസ്‌ഥതയിലുള്ളതാണ് യുണിറ്റ് .