കളമശ്ശേരിയിൽ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് പരാതി

കളമശ്ശേരി നഗരസഭയുടെ പതിനൊന്നാം വാർഡിൽ എംഎസ് ജംഗ്ഷൻ മുതൽ വിമലാംബിക പള്ളി വരെയുള്ള റോഡ് മുൻപ് ടാർ ചെയ്‌ത റോഡായിരുന്നു. പിന്നീട് ടാറിങ് നീക്കം ചെയ്‌ത്‌ കട്ട വിരിച്ചെങ്കിലും ഇപ്പോൾ റോഡിലെ കട്ടയെല്ലാം ഇളകിയ അവസ്‌ഥയിലാണ്‌. റോഡിന്റെ കേടുപാടുകൾ തീർത്തു് യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ഉദ്യോഗസ്ഥരോടും കൗൺസിലർമാരോടും ചെയർപേഴ്സനോടും പരാതികൾ പറഞ്ഞിട്ടും നപടികൾ ഉണ്ടാവുന്നില്ലെന്നാണ് പരിസര വാസികൾ പറയുന്നത്. ഈ സാഹചര്യത്തിൽ റോഡിന്റെ കാര്യത്തിൽ ഉചിതമായ നടപടികൾ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവർത്തകനായ ബോസ്കോ കളമശ്ശേരി ജില്ലാ കളക്ടർക്ക് പരാതി നൽകി.