പന്ത്രണ്ട് വയസുകാരി ആസിലയ്ക്ക്‌ അടിയന്തിര ശസ്ത്രക്രിയ നടത്തണം; മനസറിഞ്ഞ് സഹായിക്കണം

ബാലരാമപുരം എആര്‍ സ്‌കൂളിലെ എഴാം ക്ലാസ് വിദ്യാര്‍ഥിനിയായ സുബേറിന്‍റെ പുത്രി ആസില ഫാത്തിമ സുമനസുകളുടെ സഹായം തേടുന്നു. കഴിക്കുന്ന ഭക്ഷണം മുഴുവന്‍ രക്തത്തോടൊപ്പം ഛര്‍ദ്ദിക്കുന്ന അസുഖമാണ് പന്ത്രണ്ടുവയസുകാരിയായ ആസില ഫാത്തിമയ്ക്ക്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമായില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.

തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളേജില്‍ നാല് വര്‍ഷമായി ചികിത്സയിലായിരുന്നെങ്കിലും പൊടുന്നനെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. കുടലിന്റെ ഒരുഭാഗം പൂര്‍ണമായി ഒട്ടിപ്പോയതോടെ കഴിക്കുന്നതെന്തും പുറത്തേക്ക് ശര്‍ദ്ദിക്കും. മരുന്നുകള്‍ ഫലിക്കാതെ വന്നതോടെ ആസിലയുടെ ശരീരഭാരം കുറഞ്ഞ് പത്തുകിലോയില്‍ എത്തി.

ജീവന്‍ അപകടത്തിലാതിനെ തുടര്‍ന്ന് ആസിലയെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് എത്തിച്ചു. അടിയന്തിര ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ആസിലയുടെ ആരോഗ്യസ്ഥിതി ശസ്ത്രക്രിയയ്ക്ക് അനുകൂലമായില്ല.

ട്യൂബിലൂടെ ചിലവേറിയ പ്രോട്ടീന്‍ പൗഡര്‍ നല്‍കിയാണ് നിലവില്‍ ആസിലയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ശരീരഭാരം പത്തില്‍നിന്ന് പത്തൊന്‍പത് കിലോയില്‍ എത്തിച്ചെങ്കിലും നിര്‍ദ്ധന കുടുംബത്തിന് പണം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ശസ്ത്രക്രിയ വൈകുകയാണ്.

ശസ്ത്രക്രിയയ്ക്കായി ശരീര ഭാരം നിലനിര്‍ത്താനും രക്തത്തിലെ ഘടങ്ങളുടെ അളവ് ക്രമീകരിക്കാനും നന്നേപാടുപെടുകയാണ് ഡോക്ടര്‍മാരും. ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സകള്‍ക്കുമായി ഉടന്‍ അഞ്ച് ലക്ഷം രൂപ കണ്ടെത്താനായാല്‍ ആസിലയ്ക്ക് ജീവിതത്തിലേക്ക് മടങ്ങിയെത്താം.

തിരുവനന്തപുരത്തെ പഴക്കടയിലെ താത്കാലിക ജീവനക്കാരനായ പിതാവ് സുബേറിന് ദിവസേന ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ആസിലയുടെ കുടുംബത്തിന്റെ ഏക ആശ്രയം. രോഗം മാറി എന്ന് സ്‌കൂളിലെത്താനാകുമെന്ന ആസിയയുടെ ചോദ്യത്തിനുമുന്നില്‍ കണ്ണുനീര്‍ മാത്രമാണ് പിതാവ് സുബേറിനും മാതാവിനുമുളളത്.

ആസിലയെ കൂടാതെ രണ്ട് മക്കള്‍ കൂടിയുണ്ട് ഈ ദമ്പതികള്‍ക്ക്. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സക്കുമായി സുമനസുകയുടെ സഹായം തേടുകയാണ് ആസിലയും പിതാവ് സുബേറും.

സുബേറിന്റെ അക്കൗണ്ട് നമ്പര്‍.

MR. SUBAIR M

UNION BANK 
BALARAMPURAM BRANCH
SB A/C NO: 662002010005433
IFSC CODE: UBIN 0566209