മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു ; പ്രതി പിടിയിൽ

15 വയസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിനെ
വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് പറവൂർ
ചെറിയപല്ലംതുരുത്ത് നെടിയാറ വീട്ടിൽ സഞ്ജയ് ആണ്
പിടിയിലായത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പ്രതി
പ്രണയം നടിച്ച് വശീകരിച്ച് 2019-ലെ ക്രിസ്തുമസ് പരീക്ഷ നടക്കുന്ന സമയം
പ്രതിയുടെ കരിമ്പാടത്തുള്ള സുഹൃത്തിൻറെ വീട്ടിൽ കൊണ്ടുപോയി
നിർബന്ധിച്ച് മദ്യവും മയക്കുമരുന്നും നല്കി മയക്കിക്കിടത്തി
പീഡിപ്പിക്കുകയാണുണ്ടായത്. സംഭവത്തിനുശേഷം മാനസിക അസ്വസ്ഥതകൾ
പ്രകടിപ്പിച്ച കുട്ടിയെ കൗൺസിലിംഗിന് കൊണ്ടുപോയപ്പോഴാണ്
പീഡനവിവരം വീട്ടുകാരറിഞ്ഞത്. വടക്കേക്കര പൊലീസ്
സ്റ്റേഷനിൽ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ
ചെയ്തത്. വടക്കേക്കര ഇൻസ്പെക്ടർ എം.കെ.മുരളി, സിവിൽ പൊലീസ്
ഓഫീസർമാരായ ബിജു, മേരിദാസ് എന്നിവർ ചേർന്നാണ് പ്രതിയെ
പിടികൂടിയത്.