144 പ്രഖ്യാപിച്ചതിനെത്തുടർന്ന് പൊലീസ് ദേശീയപാതയിൽ പരിശോധനയും റൂട്ട് മാർച്ചും നടത്തി

കൊറോണ വ്യാപനത്തെ തുടർന്ന് എറണാകുളം ജില്ലയിൽ 144 പ്രഖ്യാപിച്ച സാഹചര്യത്തിൽ റൂറൽ ജില്ലാ പോലിസ് മേധാവി കെ.കാർത്തിക് ഐ.പി.എസിന്‍റെ നേതൃത്വത്തിൽ  ദേശീയ പാതയിൽ പരിശോധനയും റൂട്ട് മാർച്ചും നടത്തി. വാഹനങ്ങൾ പരിശോധിച്ച്  യാത്രാ വിവരങ്ങൾ തിരക്കുകയും, അനാവശ്യ യാത്ര നടത്തുന്നവരെ നടപടിയെടുത്ത്  തിരിച്ചയക്കുകയും ചെയ്തു. യാത്രക്കാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. യാത്രാപാസുകളും, ഐ ഡി കാർഡുകളും പരിശോധിച്ചു. .തുടർന്ന് മെട്രോ സ്റ്റേഷൻ പരിസരത്തു നിന്നും ആലുവ മാർക്കറ്റുചുറ്റി റൂട്ട് മാർച്ചും നടത്തി. 144 ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് എസ്.പി. അറിയിച്ചു.